കൊവിഡ്: ഐ.പി.എല്‍ റദ്ദ് ചെയ്‌തേക്കും
മുംബൈ: കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐ.പി.എല്ലിന് മുകളിലെ കരിനിഴല്‍ മായുന്നില്ല. ഇന്നലെ നടന്ന ഫ്രാഞ്ചൈസികളുടെ യോഗത്തിലും ഐ.പി.എല്ലിന്റെ ഭാവി എന്താണ് എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടായില്ല. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മത്സരങ്ങള്‍ യതാക്രമം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു. ആദ്യം അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഏപ്രില്‍ 15 വരെ വിസാവിലക്ക് നിലവില്‍ വന്നതോടെയായിരുന്നു പുതിയ പ്രതിസന്ധി നേരിട്ടത്. ഇതോടെ ഐ.പി.എല്ലില്‍ വിദേശ താരങ്ങളുടെ സാന്നിധ്യം ഉണ്ടാവില്ലെന്നുറപ്പായി. വിദേശ താരങ്ങളില്ലാതെ ഐ.പി.എല്‍ നടത്തുന്നതിനോട് ഒരു വിഭാഗം ഫ്രാഞ്ചൈസികള്‍ക്ക് എതിര്‍പ്പായതിനാല്‍ ആ വഴിയും അടഞ്ഞു. സീസണ്‍ വേണ്ടെ@ന്നുവെച്ചാല്‍ ചുരുങ്ങിയത് മൂവായിരം കോടി രൂപയെങ്കിലും നഷ്ടം സംഭവിക്കും. അതുകൊ@ണ്ടാണ് കൊറോണ ഭീതി പടരുമ്പോഴും ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബി.സി.സി.ഐ മടിക്കുന്നത്. മത്സരങ്ങള്‍ വെട്ടിച്ചുരുക്കി ഐ.പി.എല്‍ നടത്തുന്നതിനുള്ള സാധ്യതയും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്. നിലവിലെ സാഹചര്യം മാറണമെങ്കില്‍ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും കാത്തിരിക്കേണ്ടി വരും.
പകിട്ട് കുറയുമെങ്കിലും ഐ.പി.എല്‍ നടത്തണമെന്നാണ് ചില ഫ്രാഞ്ചൈസികളുടെയും ആവശ്യം. സ്‌റ്റേഡിയത്തില്‍ ആളില്ലെങ്കിലും കുഴപ്പമില്ല, സീസണ്‍ നടക്കണം. വാണിജ്യ താല്‍പര്യം മുന്‍നിര്‍ത്തി ഫ്രാഞ്ചൈസികള്‍ ബി.സി.സി.ഐ നിലപാട് അറിയിച്ചു. ഇതോടൊപ്പം ടീമില്‍ വിദേശ താരങ്ങള്‍ വേണമെന്ന കടുംപിടുത്തവും ചില ഫ്രാഞ്ചൈസികള്‍ക്കു@ണ്ട്. വിദേശ താരങ്ങളെ പങ്കെടുപ്പിച്ച് മാത്രമേ ഐ.പി.എല്‍ നടത്തൂ എന്ന തീരുമാനമാണെങ്കില്‍ ഒരു പക്ഷെ രണ്ട് മാസം വരെ സീസണ്‍ നീട്ടിവെക്കേണ്ടി വരും. രണ്ട് മാസം വരെ സീസണ്‍ നീളുകയാണെങ്കില്‍ മത്സരങ്ങള്‍ റദ്ദാക്കുകയല്ലാതെ മറ്റു വഴികളുണ്ടാവില്ല.
ശനിയാഴ്ച്ച മുംബൈയില്‍ എട്ടു ഫ്രൈഞ്ചൈസികളുമായും ബി.സി.സി.ഐ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മാര്‍ച്ച് 29 നായിരുന്നു ഐ.പി.എല്‍ 13ാം സീസണ്‍ തുടങ്ങേണ്ട@ിയിരുന്നത്.
വിദേശ താരങ്ങളില്ലാതെ ഐ.പി.എല്‍ കളിക്കുന്നതില്‍ കഴമ്പില്ലെന്ന് ഫ്രാഞ്ചൈസികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഭീമമായ നഷ്ടം നേരിടുമെന്നതുകൊണ്ട@ാണ് ഐ.പി.എല്‍ ഉപേക്ഷിക്കാന്‍ ബി.സി.സി.ഐ മടിക്കുന്നത്. ഈ വര്‍ഷം ഐ.പി.എല്‍ ഉപേക്ഷിച്ചാല്‍ 2,000 കോടി രൂപ ബി.സി.സി.ഐക്ക് നഷ്ടമാവും.
കരാര്‍ പ്രകാരം പ്രതിവര്‍ഷം 3,000 കോടി രൂപയാണ് ഐ.പി.എല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് ബോര്‍ഡിന് നല്‍കുന്നത്. ഈ തുക 50:50 അനുപാതത്തില്‍ ബി.സി.സി.ഐ ഫ്രാഞ്ചൈസികളുമായും വീതിക്കുന്നു. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയാണ് ഐ.പി.എല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍. പ്രതിവര്‍ഷം 500 കോടി രൂപ വിവോയില്‍ നിന്ന് ബി.സി.സി.ഐക്ക് ലഭിക്കുന്നു@ണ്ട്. ടൂര്‍ണമെന്റ് നടന്നില്ലെങ്കില്‍ ഈ തുകയും ബോര്‍ഡിന് നഷ്ടപ്പെടും.
ഐ.പി.എല്‍ വേണ്ടെ@ന്നുവെയ്ക്കുകയാണെങ്കില്‍ ഫ്രാഞ്ചൈസികള്‍ക്ക് ബി.സി.സി.ഐയില്‍ നിന്നുള്ള വരുമാന വിഹിതം ലഭിക്കില്ല. ഒപ്പം സ്‌പോണ്‍സര്‍ഷിപ്പിലും വലിയ ഇടിവ് സംഭവിക്കും. നിലവില്‍ നൂറു കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് ഓരോ ഫ്രാഞ്ചൈസിക്കും ഉണ്ടാവുക. എന്തായാലും ഏപ്രില്‍ പകുതിയിലെങ്കിലും മത്സരം തുടങ്ങാന്‍ സാധിക്കില്ലെങ്കില്‍ ഈ വര്‍ഷത്തെ ഐ.പി.എല്‍ നടക്കില്ല എന്ന അനുമാനത്തിലാണ് ബി.സി.സി.ഐയും ഫ്രാഞ്ചൈസികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."