മയ്യിത്ത് നിസ്കാരങ്ങൾ ഖബർസ്ഥാനിൽ മതിയെന്ന് ഇസ്ലാമിക കാര്യ മന്ത്രി
ജിദ്ദ: സഊദിയിൽ മയ്യിത്ത് നിസ്‌കാരങ്ങള്‍ ഖബര്‍സ്ഥാനില്‍ ആകാമെന്ന് ഇസ്ലാമിക കാര്യമന്ത്രി അബ്ദുല്ലത്തീഫ് ആലു ശൈഖ് വ്യക്തമാക്കി.രാജ്യത്തെ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മക്കയിലെയും മദീനയുടെയും വിശുദ്ധ ഹറമുകളിൽ ഒഴികെ രാജ്യത്തെ എല്ലാ പള്ളികളിലെയും പ്രാർത്ഥനകൾ വിലക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.പള്ളികളിൽ ആളുകൾ കൂടി നിൽക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. മയ്യിത്ത് കുളിപ്പിക്കാനുള്ള സൗകര്യം പള്ളിയിൽ ഉണ്ടെങ്കിൽ ആ സൗകര്യം ഉപയോഗപ്പെടുത്താം. പക്ഷേ കൂടുതൽ ആളുകൾ ഉണ്ടാകരുത്. ഏറ്റവും അടുത്ത ആളുകൾ മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ പാടുള്ളൂ.സഊദി ഉന്നത പണ്ഡിത സഭ തീരുമാന പ്രകാരം രാജ്യത്തെ എല്ലാ പള്ളികളിലെയും പ്രാർത്ഥനകൾകഴിഞ്ഞ ദിവസം വിലക്കിയിരുന്നു. പള്ളികളിൽ വെച്ചുള്ള വെള്ളിയാഴ്ച ജുമുഅ നമസ്കാരങ്ങൾക്കും വിലക്കുണ്ട്.പള്ളികളിൽ ബാങ്ക് വിളികൾക്ക് മാറ്റമില്ല. എന്നാൽ പള്ളിക്കകത്തേക്ക് നമസ്കാരത്തിനായി ആരെയും പ്രവേശിപ്പിക്കാൻ പാടില്ല. നമസ്കാരങ്ങൾ താമസ സ്ഥലങ്ങളിൽ വെച്ചു നടത്തണമെന്നും നിർദ്ദേശമുണ്ട്.എന്നാൽ മക്കയിലെ വിശുദ്ധ ഹറമിനെയും മദീനയിലെ ഹറമിനെയും പ്രത്യേക പരിഗണന നൽകി വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."