അഗസ്ത്യാര്‍ വനതാഴ്‌വരയിലെ മാലിന്യ പ്ലാന്റ്: സി.പി.എമ്മിനെതിരേ പ്രതിഷേധം ഉയരുന്നു
നെടുമങ്ങാട്: അഗസ്ത്യാര്‍ വന താഴ്‌വരയിലെ മാലിന്യ പ്ലാന്റ് വിഷയത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ഉണര്‍ത്തു ജാഥയും മനുഷ്യ സാഗരവും. അഗസ്ത്യാര്‍ വന താഴ്‌വരയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ പ്ലാന്റിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ ഉണര്‍ത്തുജാഥയും മനുഷ്യ സാഗരവും ജനകീയമായിരുന്നു. പാലോട് കഴിഞ്ഞ ദിവസം നടന്ന മനുഷ്യ സാഗരം ഉദ്ഘാടനം ചെയ്തത് ഇടതു ചിന്തകന്‍ എം.എന്‍ കാരശ്ശേരിയായിരുന്നു. ജൈവ സമ്പത്തിനെ നശിപ്പിച്ചു മാലിന്യ പ്ലാന്റ് കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഇടതു സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് ഇദ്ദേഹം പരാമര്‍ശിച്ചത്. പിന്നീട് അഭിസംബോധന ചെയ്തത് കൂടംകുളം സമരനായകന്‍ ഡോക്ടര്‍ ഉദയകുമാര്‍, ആനന്ദി രാമചന്ദ്രന്‍ തുടങ്ങിയവരും ഇടതുപക്ഷവുമായി ബന്ധമുള്ളവരാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പരിസ്ഥിതിയുടെ രാഷട്രീയം കേരളീയ സമൂഹം നന്നായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നു ജൈവവൈവിധ്യവും ധാധു സമ്പത്തും സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണെന്നും യോഗത്തില്‍ പങ്കെടുത്ത ഇടതു നിരീക്ഷകരായവരും മറ്റു രാഷ്ട്രീയ സാമൂഹ്യ നേതാക്കളും അഭിപ്രായപ്പെട്ടതു.
ഈ സാഹചര്യത്തില്‍ അഗസ്ത്യാര്‍ വന താഴ്‌വരയില്‍ മാലിന്യ പ്ലാന്റിനായി നിലകൊള്ളുന്ന സി.പി.എം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. പാലോട് വിട്ട് സമരം ജില്ലയിലെ പ്രധാന മേഖലകളിലേക്ക് എത്തിക്കാന്‍ സമര സമിതിക്കായത് സി.പി.എമ്മിനൊപ്പം സി.പി.ഐക്കും വെല്ലുവിളിയാണ്. പാലോട് നടന്ന മനുഷ്യ സാഗരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."