തനിമയാര്‍ന്ന കലകള്‍ വൈജ്ഞാനിക മുന്നേറ്റത്തിന് സഹായകമാകും: വി.പി സജീന്ദ്രന്‍
പള്ളിക്കര: തനിമയാര്‍ന്ന കലകള്‍ മാനസികോല്ലാസത്തിന് മാത്രമല്ല വൈജ്ഞാനിക മുന്നേറ്റത്തിനും സഹായകമാണെന്നും വി.പി. സജീന്ദ്രന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. കലകള്‍ വിദ്യാര്‍ഥികളെ നന്മയിലേക്കും സന്മാര്‍ഗ്ഗത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലാ സാഹിത്യ മത്സരങ്ങള്‍ വിദ്യാര്‍ഥി സമൂഹത്തെ വിജ്ഞാനരംഗത്ത് സജീവമാക്കാനും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എറണാകുളം ജില്ലാ ഇസ്‌ലാമിക കലാമേള 2019 പറക്കോട് എം.എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എം.യു ഇസ്മാഈല്‍ ഫൈസി വണ്ണപ്പുറം അധ്യക്ഷനായി. എരുമേലി ജമാഅത്ത് പ്രസിഡന്റ് എം.എസ് അലിയാര്‍ ഹാജി പതാക ഉയര്‍ത്തി. സയ്യിദ് ശറഫുദ്ദീന്‍ തങ്ങല്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എച്ച് അബ്ദുസ്സമദ് ദാരിമി സ്വാഗതവും മുസ്തഫാ ദാരിമി പ്രാര്‍ത്ഥനയും സ്വാഗത സംഘം കണ്‍വീനര്‍ അന്‍സില്‍ പാടത്താന്‍ നന്ദിയും പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗം എം.വി ജേക്കബ്, എസ്.കെ.എം.എം.എ ജില്ലാ പ്രസിഡന്റ് ടി.എ ബഷീര്‍, ജനറല്‍ സെക്രട്ടറി ലി.കെ സിയാദ് ചെമ്പറക്കി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. യൂസഫ് മാസ്റ്റര്‍, ട്രഷറര്‍ സിദ്ധിഖ് ഹാജി പെരിങ്ങാല, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുസ്സലാം ഹാജി റെയിഞ്ച് ഭാരവാഹികളായ വി.കെ. മുഹമ്മദ് ദാരിമി, എന്‍.കെ. മുഹമ്മദ് ഫൈസി, സിയാദ് ഫൈസി, ഹാറൂണ്‍ ഫൈസി, ഷാനവാസ് റഷാദി, അബ്ദുല്‍ ജബ്ബാര്‍ ബാഖവി, അബ്ദുല്‍ ജലീല്‍ ഫൈസി, നിസാര്‍ ബാഖവി, അബൂബക്കര്‍ മൗലവി, കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, അഷ്‌റഫ് ബാഖവി, ഫൈസല്‍ ഫൈസി, അഷ്‌റഫ് മൗലവി, അലി മൂലേഭാഗത്ത് എന്നിവര്‍ പ്രസംഗിച്ചു.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 289 മദ്‌റസകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് കലാമേളയില്‍ പങ്കെടുത്തത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ 4 കാറ്റഗറിയില്‍ 46 ഇനത്തില്‍ ആണ് വിദ്യാര്‍ഥികള്‍ പങ്കെടുത്തത്. എരുമേലി മുസ്‌ലിം ജമാഅത്ത് പറക്കോട് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ, എം.എസ് ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ നാലുവേദികളില്‍ ആയാണ് മത്സരം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."