കൊവിഡ്-19 ഭീതിയില്‍ ട്രെയിനില്‍ യാത്രക്കാരില്ല: രാജ്യത്ത് 85 ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: കൊവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുറയുന്നു. യാത്രക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് 85 ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കി. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
കേരളത്തിലേക്കുള്ള രണ്ടെണ്ണമടക്കം 12 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. വേളാങ്കണ്ണി സ്‌പെഷല്‍, തിരുവനന്തപുരം-ചെന്നൈ സ്‌പെഷല്‍ ട്രെയിനുകളാണ് കേരളത്തില്‍ നിന്ന് റദ്ദാക്കിയ ട്രെയിനുകള്‍.സെന്‍ട്രല്‍ റെയില്‍വേ-23, ദക്ഷിണ മധ്യ റെയില്‍വേ-29, പടിഞ്ഞാറന്‍ റെയില്‍വേ-10, ദക്ഷിണ പൂര്‍വ റെയില്‍വേ- ഒമ്പത് എന്നിങ്ങനെയാണ് റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം.
കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെസ്റ്റേണ്‍ റെയില്‍വേയും സെന്‍ട്രല്‍ റെയില്‍വേയും പ്ലാറ്റ് ഫോം ടിക്കറ്റിന് 50 രൂപയാക്കിയിരുന്നു. പ്രധാനസ്റ്റേഷനുകളില്‍ മാത്രമാണ് വിലവര്‍ധനവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."