മദ്‌റസ പരീക്ഷകള്‍ മുന്‍കരുതലോടെ നടത്താമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ അധ്യയന വാര്‍ഷാവസാനം നടത്തുന്ന മദ്‌റസ പരീക്ഷകള്‍ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം വ്യാപകമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ ആസ്ഥാനങ്ങളില്‍ വിവിധ മത സംഘടനാ നേതാക്കളുമായി നടത്തിയ വിഡിയോ കോണ്‍ഫ്രന്‍സിലാണ് ഈ കാര്യം അറിയിച്ചത്.
സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ഉമര്‍ ഫൈസിയാണ് മദ്‌റസ പരീക്ഷ നടത്താന്‍ അനുമതി വേണം എന്നാവശ്യപ്പെട്ടത്. ആവശ്യമായ മുന്‍ കരുതലോടെ പരീക്ഷകള്‍ നടത്താം എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലെ പ്രതിനിധികളാണ് ഇതില്‍ പങ്കെടുത്തത്. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സമസ്തയെ പ്രതിനിധീകരിച്ച് വിവിധ നേതാക്കള്‍ പങ്കെടുത്തു. കാസര്‍കോട്ട് യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാരും കണ്ണൂരില്‍ .കെ അബ്ദുല്‍ ബാഖിയും
കെ. മുഹമ്മദ് ശരീഫ് ബാഖവിയും കാഴിക്കോട്ട് ഉമര്‍ ഫൈസി മുക്കവും ുസ്തഫ മുണ്ടുപാറയും, കെ മോയിന്‍കുട്ടി മാസ്റ്ററും മലപ്പുറത്ത് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും അഡ്വ. മുഹമ്മദ് ത്വയിബ് ഹുദവിയും തൃശൂരില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും ബഷീര്‍ ഫൈസി ദേശമംഗലവും വയനാട്ടില്‍ എം. ഹസന്‍ മുസ്ലിയാരും മുഹമ്മദ് ദാരിമിയും അശ് റഫ് ഫൈസി പനമരവും പങ്കെടത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."