ജിഫിലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സഹോദരന്‍ മരിച്ച് ദിവസങ്ങള്‍ക്കകമായിരുന്നു അന്ത്യം
ദമാം: സഊദിയിലെ അല്‍ഖോബാറില്‍ സഹോദരന് പിന്നാലെ മരിച്ച സഹോദരി ജിഫിലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. കഴിഞ്ഞ മാസം പന്ത്രണ്ടിന് അല്‍കോബാറില്‍ മരണമടഞ്ഞ ചെങ്ങന്നൂര്‍ സ്വദേശിനി എക്കലയില്‍ ജിഫിലി (24) യുടെ മൃതുദേഹമാണ് നാട്ടിലെത്തിച്ചത്. ഇവിടെ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യവെ മരിച്ച സഹോദരന്‍ ജിഫിന്റെ മരണത്തിന്റെ അന്‍പതാം ദിനത്തില്‍ അതെ മുറിയില്‍ വെച്ചു നടന്ന മരണം സുഹൃത്തുക്കളെയും ബന്ധുക്കളെയും നൊമ്പരപ്പെടുത്തി. സഹോദരന്റെ മരണാന്തര കര്‍മ്മങ്ങള്‍ക്കിടെ ജിഫിലി പാടിയ 'മറുകരയില്‍ നാം കണ്ടീടും, സ്വര്‍ണത്തെരുവില്‍ വീണ്ടും' ഏറെ കണ്ണീര് പൊഴിക്കുന്നതായിരുന്നു.
സഹോദരന്‍ ജിഫിന്‍ എം.ജോര്‍ജ് നവംബര്‍ 23നാണ് അല്‍കോബാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. ഇവിടെ സ്വകാര്യ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുകയായിരുന്ന ജിഫിന്‍ ഉറക്കത്തിനിടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറു മാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ജിനിന്‍ ആണ് ഭാര്യ.
ഇതേ മുറിയില്‍ വെച്ചാണ് അന്‍പതാം നാള്‍ ജിഫിലിയും കുടുംബത്തോട് കൂടി ഉറങ്ങുമ്പോള്‍ ഹൃദയാഘാതം ഉണ്ടായത് മൂലമാണ് ജിഫിലിയും വിടവാങ്ങിയത്. ദമാമില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്തിരുന്നു. ഭര്‍ത്താവ് ശ്രീനാഥിനും രണ്ട് വയസ്സുകാരി മകള്‍ സാന്ദ്രയ്ക്കുമൊപ്പം ആയിരുന്നു താമസിച്ചിരുന്നത്.
ജോര്‍ജ്ജ് മാത്യുവിന്റേയും സോബി ജോര്‍ജ്ജിന്റേയും മക്കളായിരുന്നു ജിഫിനും ജിഫിലിയും. പ്രവാസി മലയാളി കുടുംബത്തിലെ ഈ സഹോദരങ്ങളുടെ അകാല വേര്‍പാട് കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി സമൂഹം കരളുരുകുന്ന വേദനയോടെയാണ് കേട്ടത്. നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗമാണ് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്
[video width="400" height="224" mp4="http://suprabhaatham.com/wp-content/uploads/2019/02/br__.mp4"][/video]
സഹോദരന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ സഹോദരി ജിഫിലി പാടിയ പാട്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."