HOME
DETAILS

കൊവിഡ് -19 ചികിത്സിച്ചു മാറ്റാമെന്നു വാഗ്ദാനം: മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

  
backup
March 18 2020 | 13:03 PM

covid-issue-treatment-arrested-mohanan-vaidyar

തൃശ്ശൂര്‍: കൊവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കുമെന്ന വാഗ്ദാനവുമായി ചികിത്സ നടത്തിയ മോഹനന്‍ വൈദ്യരെ പൊലിസ് അറസ്റ്റ് ചെയ്തു. രോഗം ചികിത്സിച്ച് മാറ്റാമെന്ന അവകാശവാദത്തെത്തുടര്‍ന്ന് തൃശൂരിലെ പരിശോധനാ കേന്ദ്രത്തില്‍ പൊലിസും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. തൃശ്ശൂര്‍ പട്ടിക്കാട് പാണഞ്ചേരിയിലുള്ള രായിരത്ത് റിസോര്‍ട്ടിലായിരുന്നു മോഹനന്‍ വൈദ്യരുടെ പരിശോധന.
ഇതിനെത്തുടര്‍ന്നാണ് മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തത്. ചികിത്സ നടത്തുന്നതിന് ഇദ്ദേഹത്തിന് ലൈസന്‍സുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കൊവിഡ് 19-ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ നടപടി.

എന്ത് ചികിത്സയാണ് മോഹനന്‍ വൈദ്യര്‍ നല്‍കുന്നതെന്ന വിവരങ്ങള്‍ ഡി.എം.ഒയും പൊലിസും നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. ഹെറിറ്റേജിലെ സഞ്ജീവനി ആയുര്‍ സെന്ററില്‍ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനന്‍ വൈദ്യര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.

ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ചതുള്‍പ്പടെ നിരവധി പരാതികളുയര്‍ന്നിരുന്നു ഇദ്ദേഹത്തിനുനേരെ. വൈറസ് രോഗബാധകള്‍ക്ക് ആധുനിക ശാസ്ത്രം പറയുന്ന മരുന്നുകള്‍ ഉപയോഗിക്കരുതെന്നും പാരമ്പര്യ വൈദ്യം മാത്രമാണ് പോംവഴിയെന്നും പറയുന്ന നിരവധി വീഡിയോകളാണ് മോഹനന്‍ വൈദ്യരുടെ ഫേസ്ബുക്ക് പേജിലുള്ളത്. നരഹത്യ ഉള്‍പ്പടെ ചുമത്തി മോഹനന്‍ വൈദ്യരെ നേരത്തേ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  36 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago