മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ക്രിയാത്മക ഇടപെടല്‍ വേണം: തയ്യില്‍ ഹബീബ്
ആലപ്പുഴ:മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കാതെ ക്രിയാത്മകമായ ഇടപെടലുകള്‍ കൂടി ഉണ്ടാവണമെന്ന് ലോക കേരളാ സഭാ അംഗം തയ്യില്‍ ഹബീബ് അഭിപ്രായപ്പെട്ടു. ഏറെ നാളുകളായി പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന വിദ്യാഭ്യസ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശത്ത് വെച്ച് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് ഇനി മുതല്‍ കേരളാ നോര്‍ക്ക സെല്‍ വഹിക്കും. നിരവധി നാളുകളായുള്ള ഒരു സുപ്രാധാന ആവശ്യത്തിനാണ് പരിഹാരം കണ്ടിരിക്കുന്നത്. മരണപ്പെടുന്ന പ്രവാസികളുടെ കുടുബങ്ങളില്‍ നിന്ന് വിമാനക്കമ്പനികള്‍ പിഴിയുന്ന ചൂഷണത്തിനും മൃതദേഹത്തോട് കാണിക്കുന്ന നെറികേടിനുള്ള മറുപടിയാണ് ഈ ബഡ്ജറ്റെന്നും ഹബീബ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."