HOME
DETAILS
MAL
സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊതുഭരണ വകുപ്പ്
backup
March 18 2020 | 21:03 PM
തിരുവനന്തപുരം: കൊവിഡ്-19 വ്യാപിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊതുഭരണ വകുപ്പ്. സര്‍ക്കാര്‍ ഓഫിസുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കണമെന്നും പ്രവേശനം ഒരു ഗേറ്റ് വഴിയായി പരിമിതപ്പെടുത്തണമെന്നും പൊതുഭരണവകുപ്പ് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
കൂടാതെ ജീവനക്കാരെയും സന്ദര്‍ശകരെയും ഓഫിസില്‍ പ്രവേശിപ്പിക്കുമ്പോള്‍ തെര്‍മല്‍ സ്‌കാനര്‍ വഴി പരിശോധിച്ച് മാത്രമേ കടത്തിവിടാവൂ, ഇതിനായി ജീവനക്കാര്‍ പരിശീലനം നല്‍കണം, ഉദ്യോഗസ്ഥര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, ഒത്തുചേരുന്ന പരിപാടികള്‍ ഒഴിവാക്കി സ്പര്‍ശന സാധ്യതയുള്ള സ്ഥലങ്ങള്‍ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം, കൂടാതെ ഇ ഫയലുകളിലൂടെ ഔദ്യോഗിക കാര്യങ്ങള്‍ ചെയ്യണം എന്നിവയടക്കമുള്ള 10 നിര്‍ദേശങ്ങളാണ് പൊതുഭരണ സെക്രട്ടറി മുന്നോട്ടുവയ്ക്കുന്നത്. പ്രായമേറിയ ജീവനക്കാര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് ഇടപെടുന്നതില്‍ നിന്ന് ഒഴിവാക്കുകയും വേണം. ശാരീരിക വൈകല്യമുള്ളവരും പടികള്‍ കയറുന്നതിന് ബുദ്ധിമുട്ടുള്ളവരും ഒഴികെയുള്ളവര്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് സ്വയം ഒഴിവാകണമെന്നും പൊതുഭരണ സെക്രട്ടറി മാര്‍ഗനിര്‍ദേശങ്ങളില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."