HOME
DETAILS

പ്രതിരോധ നടപടികള്‍ സുശക്തം: മുഖ്യമന്ത്രി

  
backup
March 18 2020 | 21:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b6%e0%b4%95%e0%b5%8d
 
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊവിഡ്- 19 രോഗികളില്ലെന്ന ആശ്വാസം നിലനില്‍ക്കുമ്പോഴും പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെയടക്കം വിവരങ്ങള്‍ തയാറാക്കുന്നുണ്ട്. ഹെല്‍ത്ത് വളണ്ടിയര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനു മികച്ച പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 
എല്ലാ ജില്ലകളിലും കോവിഡ് കെയര്‍ സെന്ററുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിവിധ ഹോട്ടലുകളും ലോഡ്ജുകളും പൂട്ടിക്കിടക്കുന്ന ആശുപത്രികളും ഏറ്റെടുക്കും. അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലകള്‍ ഇതിനായി വിവിധ രാജ്യങ്ങളില്‍ ഹോട്ടലുകള്‍ വിട്ടുതന്നത് മാതൃകയാക്കണം. മാസ്‌കിന്റെയും ഹാന്‍ഡ് സാനിറ്റൈസറിന്റെയും അപര്യാപ്തത ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. കടകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ ജാഗ്രത പാലിക്കണം. ഹോം ഡെലിവറി സംവിധാനം പ്രാദേശികാടിസ്ഥാനത്തില്‍ ഓണ്‍ലൈനായി ഏര്‍പ്പെടുത്താന്‍ കടയുടമകള്‍ ശ്രമിക്കണം. ഇതുവഴി കൂടുതല്‍ ആളുകള്‍ കടയില്‍ വരുന്നത് ഒഴിവാക്കാം. 
 
പണമിടപാടുകള്‍ക്കായുള്ള പി.ഒ.എസ് മെഷിനുകള്‍ക്ക് സമീപവും എ.ടി.എം കൗണ്ടറുകളിലും ഹാന്‍ഡ് സാനിറ്റൈസര്‍ സജ്ജമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ടാക്‌സി, ഓട്ടോ, ഊബര്‍ ഡ്രൈവര്‍മാരെ ബോധവല്‍കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ജില്ലാടിസ്ഥാനത്തില്‍ കൃത്യമായ പരിശീലനം നല്‍കും. ആദിവാസി മേഖലകളില്‍ രോഗം പടര്‍ന്നുപിടക്കാതിരിക്കാന്‍ പട്ടികജാതി വകുപ്പുമായി ബന്ധപ്പെട്ട് മുന്‍കരുതലുകള്‍ സ്വീകരിക്കും. 
 
ഇതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്കു മടങ്ങിയെത്താന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ട സര്‍ക്കാരുകള്‍ അനുഭാവപൂര്‍വമായ നടപടികളാണ് കൈക്കൊള്ളുന്നത്. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഒറ്റപ്പെടല്‍ ഒഴിവാക്കാനും പ്രചോദനത്തിനും പുസ്തകങ്ങള്‍ നല്‍കും. ചില സ്വകാര്യ ആശുപത്രികള്‍ രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് നിര്‍ബന്ധപൂര്‍വം മടക്കി അയയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു തിരുത്താന്‍ തയാറാകണം. ഇതിനായി വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഐ.എം.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
 
പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി ആവശ്യമായ മുന്‍കരുതലുകളോടെ ക്യാംപുകള്‍ സംഘടിപ്പിക്കും. ഇതിനായി കെട്ടിടങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തും. ബാറുകളില്‍ വൃത്തിയും രോഗവ്യാപനം തടയാനാവശ്യമായ നടപടികളും കൈക്കൊള്ളുന്നുണ്ടോയെന്ന് എക്‌സൈസ് വകുപ്പ് പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  39 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago