HOME
DETAILS
MAL
കാസര്‍കോട് സ്വദേശിക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു: സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 25 ആയി
backup
March 19 2020 | 13:03 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്ത് 28 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ രോഗമുക്തി നേടി.
സംസ്ഥാനത്ത് 31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 30,926 പേര് വീടുകളിലും 237 പേര് ആശുപത്രികളിലുമാണുള്ളത്. ഇന്ന് 64 പേരെ ആശുപത്രികളില്‍ പുതുതായി പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."