HOME
DETAILS
MAL
നിര്‍ഭയ: വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന പ്രതികളുടെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി
backup
March 19 2020 | 17:03 PM
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ നാളെ പുലര്‍ച്ചെ നടപ്പാക്കാനിരിക്കെ വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന പ്രതികളുടെ ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. രാവിലെ 5.30 നാണ് നാലു പ്രതികളുടെയും വധശിക്ഷ തീരുമാനിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കാനുള്ള പ്രാഥമിക നടപടികളെല്ലാം ആരംഭിച്ചിട്ടുണ്ട്.
ഈ ഘട്ടത്തിലാണ് നാലുപേരില്‍ മൂന്ന് പ്രതികള്‍ വധശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച വിചാരണ കോടതിയുടെ വിധിക്കെതിരെ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചരുന്നത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലാണ് വാദം കേട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."