ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അബൂദബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ സ്വീകരണം നല്കി
#ആഷിര്‍ മതിലകം
അബൂദബി: യു.എ.ഇയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അബൂദബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ സ്വീകരണം നല്കി. യു.എ.ഇ ഭരണാധികാരികളുമായി മാര്‍പാപ്പ ഇന്നലെ കൂടിക്കാഴ്ച നടത്തി.
സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ചര്‍ച്ചകള്‍ക്കാണ് അബൂദബി പ്രസിഡന്‍ഷ്യല്‍ പാലസ് ഇന്നലെ സാക്ഷിയായത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു.എ.ഇ ഉപസൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്.
രï് വര്‍ഷമായി തുടരുന്ന യമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ പിന്തുണയും മാര്‍പാപ്പ യു.എ.ഇ ഭരണാധികാരികളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വത്തിക്കാനിലെയും യു.എ.ഇയിലെയും ഉന്നതതല ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഇന്നലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ മുസ്ലിം കൗണ്‍സില്‍ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.
ഇന്ന് അബൂദബി സായിദ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാനും മാര്‍പാപ്പയെ നേരിട്ടുകാണാനും ലോകത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ആയിരക്കണക്കിന് ക്രൈസ്തവവിശ്വാസികളാണ് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."