HOME
DETAILS
MAL
ലോട്ടറി തൊഴിലാളികള്‍ സമരത്തിലേക്ക്
backup
February 05 2019 | 04:02 AM
വടകര: ലോട്ടറി വരുമാനത്തില്‍നിന്നും ജി.എസ്.ടി പൂര്‍ണമായും വകുപ്പ് വഹിക്കുക, വെട്ടിക്കുറച്ച സമ്മാനങ്ങളും വില്പന കമ്മിഷനും പുനഃസ്ഥാപിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോട്ടറി തൊഴിലാളികള്‍ സമരത്തിലേക്ക്.
വടകരയില്‍ ചേര്‍ന്ന കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷന് താലൂക്ക് ജനറല്‍ ബോഡി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ. ഹാരിസ് അധ്യക്ഷനായി. നൂറുദ്ദീന്‍, ജോണി, ബാബു, മുരളീധരന്, എന്‍.എം ബാലന്, എം.കെ ചന്ദ്രന്, സുനില്‍കുമാര്‍, പിരുഷോത്തമന് സംസാരിച്ചു. ഭാരവാഹികളായി എന്‍.എം ബാലന് (പ്രസി), കെ. ഹാരിസ് (സെക്ര), എം.കെ ചന്ദ്രന്(വൈ. പ്രസി), സുനില്‍കുമാര്‍ (ജോ. സെക്ര), പി. രാജീവന് (ട്രഷറര്‍) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."