HOME
DETAILS

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

  
September 19, 2024 | 2:21 PM

CPM Receives Complaint Against P Sasi from PV Anwar Over Intelligence Report

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചുവെന്നും, എഡിജിപി അജിത് കുമാറിനായി വഴിവിട്ട് പല കാര്യങ്ങളും ചെയ്യുന്നു തുടങ്ങിയവയാണ് അന്‍വറിന്റെ ആരോപണങ്ങള്‍.

പി.ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നത്. മലപ്പുറം എസ്പി സുജിത് ദാസിനും എഡിജിപി എം.ആര്‍ അജിത്കുമാറിനുമെതിരെയായിരുന്നു എംഎല്‍എ ആദ്യം പരാതി നല്‍കിയത്. ശശിക്കെതിരെ പരാതി എഴുതിനല്‍കിയിരുന്നില്ല.

പരാതി എഴുതിനല്‍കിയാല്‍ പരിശോധിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ ദൂതന്‍ മുഖേനയാണ് പി.വി അന്‍വര്‍ പരാതി പാര്‍ട്ടിക്ക് കൈമാറിയത്. നിലവില്‍ ആസ്‌ത്രേലിയയിലുള്ള എം.വി ഗോവിന്ദന്‍ തിരികെ വന്നശേഷമായിരിക്കും തുടര്‍നടപടികളുണ്ടാവുക.

അജിത്കുമാറിനായി പല കാര്യങ്ങളും വഴിവിട്ടു ചെയ്തുകൊടുക്കുന്നതും സംരക്ഷിക്കുന്നതും ശശിയാണ്, മുഖ്യമന്ത്രിയേല്‍പ്പിച്ച ദൗത്യങ്ങള്‍ പി. ശശി ചെയ്യുന്നില്ലെന്നും, കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ലെന്നും അടക്കമുള്ള ആരോപണങ്ങള്‍ നേരത്തെ അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു, ഇവയാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് എഴുതിനല്‍കിയിരിക്കുന്നത്.

PV Anwar, Kerala MLA, submits complaint to CPM alleging misconduct by P. Sasi, citing intelligence report. Stay informed on the latest political developments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് വിജിലൻസ് വലയിൽ; പിടിയിലായത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച്

crime
  •  5 days ago
No Image

പ്രവാസികളുടെ താമസ നിയമത്തിൽ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഇഖാമ ഫീസുകൾ വർദ്ധിപ്പിച്ചു

Kuwait
  •  5 days ago
No Image

ഇൻസ്റ്റഗ്രാം സൗഹൃദം വിനയായി; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ ആക്രമിച്ചു, വസ്ത്രം വലിച്ചുകീറിയ യുവാവ് അറസ്റ്റിൽ

crime
  •  5 days ago
No Image

ദിലീപിനെ വിട്ടയച്ച മാനദണ്ഡങ്ങള്‍ തനിക്കും ബാധകം; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ഹൈക്കോടതിയില്‍

Kerala
  •  5 days ago
No Image

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ഥിയായി ശബരിനാഥന്‍, മത്സരിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  5 days ago
No Image

നിരന്തര അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു

Kerala
  •  5 days ago
No Image

'ആര്‍.എസ്.എസിലെ പത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് പറയാമോ' മോഹന്‍ ഭാഗവതിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാര്‍ഗെ

National
  •  5 days ago
No Image

വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടിയുമായി വീണ്ടും ട്രംപ്  ഭരണകൂടം

International
  •  5 days ago
No Image

അട്ടപ്പാടിയില്‍ ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദ്ദനം

Kerala
  •  5 days ago