ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി
കൊച്ചി: നടന്‍ ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി. ലൈംഗിക അതിക്രമക്കേസ് പുറത്തുവന്നതിനു ശേഷം ആദ്യമായാണ് താരം കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. കുടുംബത്തിനൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്.
പീഡന ആരോപണത്തില്‍ താരം പ്രതികരിക്കാന്‍ തയ്യാറായില്ല. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല എന്നാണ് ജയസൂര്യ പറഞ്ഞത്. കേസ് രണ്ടും കോടതിയിലായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്നും, അഭിഭാഷകന്‍ കൃത്യമായി ഒരു ദിവസം പറയും, അന്ന് നമുക്ക് കാണാമെന്നും, എന്തായാലും കാണുമെന്നും ജയസൂര്യ പറഞ്ഞു.
പരാതി വ്യാജമാണോ എന്ന ചോദ്യത്തിന് വഴിയെ നിങ്ങള്‍ക്കെല്ലാം മനസിലാകും എന്നായിരുന്നു താരത്തിന്റെ മറുപടി. ലൈംഗിക അതിക്രമ പരാതി വരുന്ന സമയത്ത് താരം കുടുംബത്തിനൊപ്പം അമേരിക്കയിലായിരുന്നു. നേരത്തെ തന്നെ ആരോപണങ്ങള്‍ വ്യാജമാണെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
Jayasurya, Kerala politician, returns from the US and suggests that he will soon disclose more information, sparking curiosity and speculation. Follow for live updates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."