ചലച്ചിത്ര മേഖലയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വേതന കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
കൊച്ചി: ഒക്ടോബര്‍ 1 മുതല്‍ മലയാള സിനിമയില്‍ സേവന വേതന കരാര്‍ നിര്‍ബന്ധമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇതുസംബന്ധിച്ച അമ്മയ്ക്കും ഫെഫ്ക്കയ്ക്കും കത്ത് അയച്ചു. ഒരു ലക്ഷത്തിനു മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ കരാര്‍ നല്‍കണം. കരാറിന് പുറത്ത് പ്രതിഫലം നല്‍കില്ല.
നിലവില്‍ ഒരു ലക്ഷം രൂപയിലധികം വേതനമുള്ള തൊഴിലാളികള്‍ക്കാണ് കരാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടായിരുന്നത്. എന്നാല്‍ എല്ലാ തൊഴിലാളികള്‍ക്കും കരാര്‍ ഉറപ്പാക്കണമെന്നാണ് പുതിയ തീരുമാനം.
അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമായും സേവനവേതന കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കേരള ഫിലിം പ്രൊഡ്യൂസ് അസോസിയേഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ചിത്രീകരണത്തിന് അനുമതി നല്‍കുകയുള്ളൂ. കരാറില്‍ ലൈംഗിക ചൂഷണത്തിനും ലഹരി ഉപയോഗത്തിനും എതിരായ വ്യവസ്ഥകള്‍ ഉണ്ടാകും. മുദ്ര പത്രത്തില്‍ കരാര്‍ ഒപ്പിടാത്തവര്‍ അഭിനയിക്കുന്ന സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."