HOME
DETAILS

'ഇവര്‍ക്ക് എന്ത് മനഃസുഖമാണ് കിട്ടുന്നത്...'

  
backup
March 20 2020 | 04:03 AM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%a8%e0%b4%83%e0%b4%b8%e0%b5%81%e0%b4%96%e0%b4%ae
 
 
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സ്വയം ഐസൊലേഷന്‍ തിരഞ്ഞെടുത്ത യുവാവിനെതിരേ വ്യാജപ്രചാരണം അഴിച്ചുവിടുന്നതായി പരാതി. ഐസൊലേഷനില്‍ കഴിയുന്ന തനിക്കു കൊവിഡ് സ്ഥിരീകരിച്ചതായുള്ള പ്രചാരണത്തിനെതിരെയാണ് ആറ്റിങ്ങല്‍ സ്വദേശി വൈശാഖ് സി.വി രംഗത്തെത്തിയിരിക്കുന്നത്. 
പല വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും തന്റെ ഫേസ്ബുക് ചിത്രമുപയോഗിച്ച് വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് എന്ത് മനസ്സുഖമാണ് കിട്ടുന്നതെന്നും വൈശാഖ് ഫേസ്ബുക് കുറിപ്പില്‍ ചോദിച്ചു. 
കഴിഞ്ഞ 18ന് പുലര്‍ച്ചെ നാലിനാണ് ആറ്റിങ്ങല്‍ സ്വദേശിയായ വൈശാഖ് സി.വി എന്ന യുവാവ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്. വിമാനത്താവളത്തിലെ മെഡിക്കല്‍ ടീമിനെ കണ്ട് പരിശോധനകള്‍ നടത്തി രോഗലക്ഷണകള്‍ ഇല്ലെന്ന് വൈശാഖ് സ്ഥിരീകരിച്ചിരുന്നു. എങ്കിലും 14 ദിവസം വീട്ടില്‍ തന്നെ ഒരു റൂമില്‍ മറ്റുള്ളവരില്‍ നിന്ന് വിട്ട് സുരക്ഷിതമായി നില്‍ക്കാനാണ് മെഡിക്കല്‍ ടീം വൈശാഖിന് നിര്‍ദേശം നല്‍കിയത്. 
എന്നാല്‍ യൂറോപ്പില്‍ നിന്ന് മൂന്ന് രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി ഒരുപാട് നേരം യാത്രചെയ്താണ് താന്‍ എത്തിയതെന്നും മാനസികമായി വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വൈശാഖ് അറിയിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് യുവാവിനെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി ആംബുലന്‍സിലായിരുന്നു വൈശാഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതോടെ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചുവെന്ന രീതിയിലായി പ്രചാരണം. 
വീട്ടില്‍ നാലു മാസം പ്രായമുള്ള മോളുള്ള തനിക്ക് ചിലപ്പോള്‍ കുഞ്ഞിനെ കൊഞ്ചിക്കാനോ എടുക്കാനോ തോന്നുമെന്ന ഭയവും നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരാന്‍ സാധിക്കുമോയെന്ന ആശങ്കയുമാണ് ഐസൊലോഷന്‍ വാര്‍ഡ് എന്ന ചിന്തയിലേക്ക് എത്തിച്ചതെന്ന് വൈശാഖ് പറയുന്നു. 
പരിശോധനകള്‍ക്കായി തൊണ്ടയില്‍ നിന്നുള്ള സ്രവ-രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസം കഴിയുമ്പോള്‍ ഇതിന്റെ ഫലം ലഭിക്കും. 
എന്തായാലും ഇത്ര നാളും ക്ഷമിച്ചു. ഇനി 14 ദിവസം കഴിഞ്ഞു മോളെ കാണാമെന്നും തന്റെ അശ്രദ്ധ കാരണം ആര്‍ക്കും ഒന്നും വരരുതെന്നതിനാലാണ് സ്വയം മുന്‍കരുതല്‍ എടുത്തതെന്നും വൈശാഖ് പറയുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago