ദേശീയ റോഡ് സുരക്ഷാവാരത്തിന് തുടക്കം
കല്‍പ്പറ്റ: 'റോഡ് സുരക്ഷ ജീവന്‍ സുരക്ഷ' എന്ന സന്ദേശവുമായി മുപ്പതാമത് ദേശീയ റോഡ് സുരക്ഷാവാരത്തിന് തുടക്കമായി.
ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ അധ്യക്ഷനായി. ജില്ലാ പൊലിസ് മേധാവി ആര്‍. കറുപ്പസാമി മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികളും യുവജനങ്ങളും റോഡുകള്‍ സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതിനുളള വേദിയായി കാണരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു. നിയമപാലനം നടപ്പാക്കാനെത്തുന്ന ഉദ്യോഗസ്ഥരെ ശത്രുവായി കാണുന്ന സമീപനം മാറ്റണമെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സനിതാ ജഗദീഷ് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.എം കെ. അജീഷ് ഓട്ടോ ഫെയര്‍ ടേബിള്‍ പ്രകാശനം ചെയ്തു. അജി ബഷീര്‍, എ.കെ രാധാകൃഷ്ണന്‍, എം.പി ജെയിംസ്, കെ. പ്രാഭാകരന്‍, കെ.എം.ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ റോഡ് സുരക്ഷാ സമിതി, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10 വരെയാണ് ദേശീയ റോഡ് സുരക്ഷാവാരം നടത്തുന്നത്. ജില്ലയിലെ ഡ്രൈവിങ് സ്‌കൂളുകളുടെ നേതൃത്വത്തില്‍ നടത്തിയ വാഹന റാലി കല്‍പ്പറ്റയില്‍ എ.ഡി.എം കെ. അജീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. വാഹനറോഡ് സുരക്ഷാ ക്ലാസുകള്‍, സൗജന്യ നേത്ര പരിശോധന,രക്തദാന ക്യാംപുകള്‍, സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പഠന ക്യാംപ്, ക്വിസ് പ്രോഗ്രാം, റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്ലാസ്, വാഹന പരിശോധന, ബേസിക് ലൈഫ് സപ്പോര്‍ട്ട്,ട്രോമ കെയര്‍,ഫസ്റ്റ് എയ്ഡ് പരിശീലനങ്ങള്‍ തുടങ്ങിയവയും റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."