കോടനാട് ബംഗ്ലാവ് ആക്രമണം: കേസ് എട്ടിലേക്ക് മാറ്റി
ഊട്ടി: കോടനാട് എസ്റ്റേറ്റ് ബംഗ്ലാവ് ആക്രമണ കേസ് ഈമാസം എട്ടിലേക്ക് മാറ്റി. ഊട്ടി ജില്ലാ കോടതിയാണ് കേസ് മാറ്റി വെച്ചത്. കേസിലെ പ്രതികളായ സയന്, വാളയാര്‍ മനോജ് എന്നിവര്‍ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരേ ഡല്‍ഹിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവിടെ വെച്ച് ഇവരെ അറസ്റ്റ് ചെയ്യാന്‍ തമിഴ്നാട് പൊലിസ് ശ്രമിച്ചെങ്കിലും കോടതി വിലക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകനായ ബാലനന്തകുമാര് ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്ന് ഊട്ടി ജില്ലാ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഇവരോട് കോടതിയില്‍ ഹാജരാകാന്‍ ജഡ്ജി വടമല ഉത്തരവിട്ടത്. കഴിഞ്ഞ രണ്ടിന് പരിഗണിച്ച കേസ് എട്ടിലേക്ക് മാറ്റി വെക്കുകയായിരുന്നു. ഉദയകുമാര്‍ ഒഴികെയുള്ള ഒമ്പത്പേരും രണ്ടിന് കോടതിയില്‍ ഹാജരായിരുന്നു. അസുഖം കാരണമാണ് ഉദയകുമാര്‍ ഹാജരാകാതിരുന്നത്. അതേസമയം സത്യാവസ്ഥ കോടതിയെ ബോധിപ്പിക്കാനുണ്ടെന്നും കോടതി അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇരുവരുടെയും അഭിഭാഷകന് കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."