എരുമപ്പെട്ടിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരുക്ക്
എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ സി.പി.എം, ബി.ജെ.പി സംഘര്‍ഷം. സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.
സി.പി.എം പ്രവര്‍ത്തകനായ ഉമിക്കുന്ന് കോളനിയില്‍ വലിയപറമ്പില്‍ സുനില്‍, ബി.ജെ.പി പ്രവര്‍ത്തകനായ ഉമിക്കുന്ന് കോളനിയില്‍ പ്ലാവളപ്പില്‍ പി.സി സജീഷ് എന്നിവര്‍ക്കാണ് പരുക്ക്. ഞായറാഴ്ച രാത്രിയില്‍ പള്ളി പെരുന്നാള്‍ ആഘോഷത്തിനിടയിലാണ് സംഘട്ടനമുണ്ടായത്. രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് കാരണം.പരുക്കേറ്റ രണ്ടുപേരേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇതിനിടയില്‍ നെല്ലുവായിലെ സി.ഐ.ടി.യു ഓഫിസ് തീവച്ച് നശിപ്പിച്ചത് കൂടുതല്‍ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. മേഖലയില്‍ എസ്.ഐ.ജോണിന്റെ നേതൃത്വത്തില്‍ പൊലിസ് പട്രോളിങ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ബി.ജെ.പി പ്രവര്ത്തകന് പി.സി സജീഷിനെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രകടനം നടത്തി. നെല്ലുവായ് സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം എരുമപ്പെട്ടി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ജെബിന് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.രാജേഷ്കുമാര്‍ അധ്യക്ഷനായി. കെ.എസ് സുഭാഷ്, അനൂപ് എരുമപ്പെട്ടി, സുരേഷ് നാലുപുരയ്ക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."