സി.ഐ.ടി.യു ഓഫിസ് തീവച്ചു നശിപ്പിച്ചു
എരുമപ്പെട്ടി: നെല്ലുവായില്‍ സി.ഐ.ടി.യു ഓഫിസ് തീവച്ച് നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വഴിയാത്രക്കാര്‍ ഓഫിസ് കത്തുന്നത് കണ്ട് തൊഴിലാളികളെ വിവരമറിയിക്കുകയായിരുന്നു. ഓഫിസ് പൂര്‍ണമായും അഗ്നിക്കിരയായി. ഫര്‍ണിച്ചറുകളും വര്‍ഷങ്ങളുടെ പഴക്കമുള്ള രേഖകളും കത്തി നശിച്ചു. ഞായറാഴ്ച രാത്രിയില്‍ എരുമപ്പെട്ടിയില്‍ സി.പി.എം, ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. മേഖലയില്‍ സമാധാന അന്തരീക്ഷം തകര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുകയാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ.ബി സുബ്രമണ്യന്‍, കെ.എം അഷറഫ് എന്നിവര്‍ ആരോപിച്ചു. എരുമപ്പെട്ടി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു പ്രകടനം നടത്തി. മങ്ങാട് സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം നെല്ലുവായ് സെന്ററില്‍ സമാപിച്ചു.സി.ഐ.ടി.യു, സി.പി.എം നേതാക്കളായ കെ.എം മൊയ്തു, യു.കെ മണി, ഒ.ബി സുബ്രഹ്മണ്യന്, കെ.എം അഷറഫ്, പി.ടി ദേവസി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."