HOME
DETAILS
MAL
കൊവിഡ് 19: സഊദിയിൽ 70 കേസുകൾ കൂടി സ്ഥിരീകരിച്ചു, വൈറസ് ബാധിതരുടെ എണ്ണം 344 ആയി ഉയർന്നു
backup
March 20 2020 | 17:03 PM
റിയാദ്: സഊദിയിൽ പുതിയ 19 കൊവിഡ് 19 വൈറസ് ബാധകൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് 19 കൊറോണ വൈറസ് ബാധിതരുടെ എണ്ണം 344 ആയി ഉയർന്നു. തലസ്ഥാന നഗരിയായ റിയാദിലാണ് 49 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത്. 11 പേര്‍ ജിദ്ദയിലും രണ്ടു പേര്‍ മക്കയിലുമാണ്. 58 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് നേരത്തെയുള്ളവരില്‍ നിന്നാണ്.
ഇന്ന് കൂടുതല്‍ പ്രവിശ്യകളില്‍ രോഗ ബാധ ഓരോന്ന് വീതവും സ്ഥിരീകരിച്ചു. മദീന, ദമാം, ദഹ്‌റാന്‍, ഖത്തീഫ്, അല്‍ബാഹ, തബൂക്ക്, ബീശ, ഹഫര്‍ അല്‍ബാത്തിന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് സഊദിയിൽ തിരിച്ചെത്തിയ സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്.
രോഗബാധ സ്ഥിരീകരിച്ചവരില്‍ 11 പേര്‍ ഇന്ത്യ, മൊറോക്കൊ, ജോര്‍ദാന്‍, ഫിലിപ്പൈന്‍സ്, ബ്രിട്ടന്‍, യു.എ.ഇ, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇവരെ എയര്‍പോര്‍ട്ടില്‍നിന്ന് നേരെ ക്വാറന്റൈനിലേക്ക് മാറ്റുകയായിരുന്നു. പരിശോധനയില്‍ ഇവര്‍ക്ക് കൊറോണ ബാധിച്ചതായി വ്യക്തമായി. ഇന്ന് കൂടുതൽ പ്രവിശ്യകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒട്ടുമിക്ക പ്രവിശ്യകളിലും വൈറസ് ബാധ എത്തിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കനത്ത ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം ഹോട്ടലുകളും കഫ്ത്തീരിയകളും തുറക്കാൻ അനുവദിക്കുകയും പാർസൽ സൗകര്യം മാത്രം നൽകുകയും ചെയ്തിരുന്നെങ്കിൽ ഇന്ന് പലയിടങ്ങളിലും പൂർണ്ണമായും അടച്ചു പൂട്ടാൻ നഗര സഭകൾ ഉത്തരവിട്ടിട്ടുണ്ട്. ഭക്ഷ്യ ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള സകല മുൻകരുതലുകളും സ്വീകരിച്ചതായി അധികൃതർ അടിക്കിടെ വ്യക്തമാക്കിയിട്ടുണ്ട്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."