HOME
DETAILS
MAL
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഒ.എം ജോര്‍ജ് കീഴടങ്ങി
backup
February 05 2019 | 06:02 AM
വയനാട്: ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ് കീഴടങ്ങി. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി മുമ്പാകെയാണ് ഒ എം ജോര്‍ജ്ജ് കീഴടങ്ങിയത്.
ഡി.സി.സി അംഗമായ ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.
കഴിഞ്ഞ ഒന്നരവര്‍ഷമായി ജോര്‍ജ് ലൈംഗികമായി തന്നെ വീട്ടില്‍വച്ചും മറ്റും പീഡിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പോക്സോ കൂടാതെ, ബലാത്സംഗം, പീഡനം, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."