HOME
DETAILS

നിസ്വാര്‍ത്ഥ സ്‌നേഹവും, കരുതലും രാഹുല്‍ ഗാന്ധിക്ക് നന്ദിപറഞ്ഞ് നിര്‍ഭയയുടെ അച്ചനും അമ്മയും

  
backup
March 20, 2020 | 8:17 PM

nirbaya-father-and-mother

 


ന്യൂഡല്‍ഹി: ഏഴാണ്ട് നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിന് മുന്നിലാണ് ഈ അച്ഛനും അമ്മയും ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്. അവരുടെ മുഖത്ത് തെളിയുന്നത് കണ്ണീരിന്റെ നിറവും രുചിയുമുള്ള ആശ്വാസമാണ്. ഈ വര്‍ഷങ്ങളില്‍ കടന്നുപോയ ദുര്‍ഘടമായ വഴികളില്‍ ആശ്വാസമായ ഒരാളെപ്പറ്റി പലകുറി പറഞ്ഞിട്ടുണ്ട് അവര്‍. ആ കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേര്.
തന്റെ മകള്‍ ഇരയായ ആ അതിനീചമായ സംഭവത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിസ്വാര്‍ത്ഥ സ്‌നേഹവും, കരുതലും, സഹായവും അനുഭവിച്ചതിലാണ് നിര്‍ഭയയുടെ അച്ഛന് വാചാലനായത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കുന്നില്ല. എന്നാല്‍ ആ അതിഭീകരമായ അവസ്ഥയിലൂടെ തന്റെ കുടുംബം കടന്നുപോയപ്പോള്‍ താങ്ങായും തണലായും ഒപ്പം നിന്നത് രാഹുല്‍ ഗാന്ധി മാത്രമാണ്.

അദ്ദേഹം തന്റെ കുടുംബത്തെ സാമ്പത്തികമായി വരെ സഹായിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും മാധ്യമങ്ങള്‍ക്കിടയിലേക്ക് അദ്ദേഹം വലിച്ചിഴച്ചില്ല. പകരം എല്ലാം രഹസ്യമായി സൂക്ഷിക്കണമെന്ന് തങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം തന്നുവെന്നും ന്യൂസ് ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് സിങ് വെളിപ്പെടുത്തി. ഒരു മരവിപ്പായി അവളുടെ ഓര്‍മകള്‍ അവശേഷിക്കുന്ന ആ വേദനയുടെ കാലഘട്ടത്തില്‍ രാഹുല്‍ തങ്ങള്‍ക്ക് ഒപ്പം നിന്ന് സമാശ്വസിപ്പിച്ചു. ആ വേദനയ്ക്ക് ഇടയില്‍ രാഹുലിനെ പോലെ ഒരു നേതാവിന്റെ ഇടപെടല്‍ ദൈവികമായി തോന്നി. നിര്‍ഭയയുടെ സഹോദരനെ ഒരു പൈലറ്റ് ആക്കാന്‍ രാഹുല്‍ സഹായിച്ചു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത് മനുഷ്യത്വമാണ്. രാഷ്ട്രീയമല്ല'. വാക്കുകള്‍ ഇടറി ആ പിതാവ് പറഞ്ഞു.'മകന് രാഹുലിന്റെ ഭാഗത്തുനിന്ന് വലിയ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ ട്രെയിനിങ് കഴിഞ്ഞ് ഇന്‍ഡിഗോയില്‍ ജോലി നോക്കുകയാണ്'. ഇതെല്ലാം സാധ്യമായത് രാഹുല്‍ ഒറ്റ ഒരാളുടെ പിന്തുണ മൂലമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെങ്ങാനൂര്‍ സ്വര്‍ണ്ണത്തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും കീഴടങ്ങി; പ്രതി സിന്ധുവിനെതിരെ കേസുകളുടെ പെരുമഴ

Kerala
  •  21 days ago
No Image

കിഫ്ബിയുടെ കടബാധ്യത 32,187 കോടി; മുൻ സി.ഇ.ഒ ശമ്പളയിനത്തിൽ കൈപ്പറ്റിയത് 3.42 കോടി     

Kerala
  •  21 days ago
No Image

അമേരിക്കയേക്കാൾ മുന്നിലല്ല, പിന്നിൽ; ശിശുമരണനിരക്കിൽ സംസ്ഥാനത്ത് വർധനവ്; കൂടുതലും നഗരപ്രദേശങ്ങളിൽ

Kerala
  •  21 days ago
No Image

കണക്കെടുപ്പിനിടെ പഠനം 'കണക്കാ'; അധ്യാപകർ കൂട്ടത്തോടെ സെൻസസ് ഡ്യൂട്ടിയിൽ; പ്രൈമറി സ്‌കൂളുകളിൽ അധ്യയനം പ്രതിസന്ധിയിൽ

Kerala
  •  21 days ago
No Image

ഏയ്, 'ജയിൽ ഓട്ടം'; സ്വന്തം വാഹനമില്ലാതെ 15 ജയിലുകൾ; തടവുകാരെ ആശുപത്രിയിലെത്തിക്കുന്നത് ഓട്ടോ അടക്കം സ്വകാര്യ വാഹനങ്ങളിൽ

Kerala
  •  21 days ago
No Image

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം; മെറിറ്റിൽ 41,147 വിദ്യാർഥികൾ പുറത്ത്; പ്രവേശനം നേടിയത് 3.59 ലക്ഷം 

Kerala
  •  21 days ago
No Image

സൗദിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനാനുമതി: ചില സ്ഥാപനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി

Saudi-arabia
  •  21 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊള്ള; ശ്രദ്ധതിരിക്കാൻ ഗൂഢസംഘ നീക്കം; ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യം

National
  •  21 days ago
No Image

സൗദിയിലെ വിവിധ മേഖലകളില്‍ 48 ഡിഗ്രി വരെ ചൂട്; അതിജാഗ്രത നിര്‍ദേശം

Weather
  •  21 days ago
No Image

യു.എ.ഇയില്‍ ടോക്കണൈസ്ഡ് ഡിപ്പോസിറ്റുമായി എച്ച്.എസ്.ബി.സി; വിദേശ അക്കൗണ്ടുകള്‍ക്കിടയില്‍ ഇനി 24 മണിക്കൂറും ഇടപാട് 

uae
  •  21 days ago