HOME
DETAILS

വന്‍ തുക ആശുപത്രി ബില്‍ മന്ത്രാലയം തള്ളി, എന്നിട്ടും 33 വര്‍ഷത്തിന് ശേഷം നാടണയാനുള്ള ആഗ്രഹം ബാക്കിയാക്കി അബ്ദുറഹ്മാന്‍ മരണത്തിനു കീഴടങ്ങി

  
backup
February 05 2019 | 10:02 AM

gulf-news-malayalee-death

#അബ്ദുസ്സലാം കൂടരഞ്ഞി


റിയാദ്: 33 വര്‍ഷത്തിന് ശേഷം നാടണയാനുള്ള ആഗ്രഹം ബാക്കിയാക്കി അബ്ദുറഹ്മാന്‍ മരണത്തിനു കീഴടങ്ങി. തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണം സ്വദേശിയായ അബ്ദുറഹിമാന്‍ സഊദിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഏറെ നീണ്ട പ്രവാസത്തിനിടെ നാട്ടിലേക്ക് മടങ്ങുന്നതിനു അവസാന സമയം വിലങ്ങായി നിന്ന നാല്‍പതിനായിരത്തോളം റിയാല്‍ ആശുപത്രി ബില്‍ ഒടുവില്‍ ആരോഗ്യ മന്ത്രാലയം തള്ളിയതിനെ തുടര്‍ന്ന് നാടണയാന്‍ വഴിയോരുങ്ങിയപ്പോഴാണ് അബ്ദുറഹിമാനെ മരണം കീഴടക്കിയത്. റിയാദില്‍ നിന്ന് 200 കിലോമീറ്ററകലെ ദവാദ്മി ജനറല്‍ ആശുപത്രിയില്‍ രണ്ട് മാസമായി ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെ 10നാണ് മരിച്ചത്.

ദവാദ്മിയിലെ ഒരു നിര്‍മാണ കമ്പനിയിലേക്ക് ഹെല്‍പര്‍ വിസയില്‍ മുപ്പതാം വയസ്സിലാണ് അബ്ദുറഹ്മാന്‍ എത്തിയത്. തുടര്‍ന്ന് ഏറെക്കാലം കെട്ടിട, കുഴല്‍ക്കിണര്‍ നിര്‍മാണ ജോലികള്‍ ചെയ്തു. ഇതിനിടയില്‍ വാഹനമിടിച്ച് രണ്ട് തവണ ആശുപത്രിയിലായി. പല്ല് മുഴുവന്‍ പോയി. കൃത്രിമ പല്ല് വെയ്‌ക്കേണ്ടിവന്നു. പിന്നീട് ദവാദ്മിയില്‍ തന്നെ കുറച്ച് കൃഷി ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി നടത്തി. സമ്പാദിച്ചതെല്ലാം കൊണ്ട് പെങ്ങളുടെ കല്യാണം നടത്തി. ഇതിനിടയിലുണ്ടായ അപകടങ്ങള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. വലിയ സാമ്പത്തിക ബാധ്യത ബാക്കിയായി. പച്ചക്കറി കൃഷിയും പച്ച പിടിച്ചില്ല. നാട്ടില്‍ പോകാന്‍ കഴിയാത്തതിനാല്‍ വിവാഹവും കഴിക്കാതെ ഒടുവിലത്തെ അഞ്ചു വര്‍ഷം ദവാദ്മിയിലെ ജി.എം.സി സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടയിലാണ് രണ്ട് മാസം മുമ്പ് റോഡില്‍ തളര്‍ന്നുവീണു ആശുപത്രിയിലായത്.

രോഗം ശമനം കണ്ടപ്പോള്‍ നാട്ടില്‍ അയക്കാനായി മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ ശ്രമം നടത്തിയതിന്റെ ഫലമായി നാട്ടില്‍ പോകാനായി എക്‌സിറ്റ് ലഭിച്ചപ്പോഴാണ് ഭാരിച്ച തുകയുടെ ആശുപത്രി ബില്ല് യാത്രക്ക് തടസ്സമായത്. ഏകദേശം നാല്‍പതിനായിരത്തോളം റിയാല്‍ (765130 രൂപ) ബാധ്യതയുള്ളതിനാല്‍ യാത്ര തടസ്സപ്പെട്ടു. എന്നാല്‍, സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കനിവും അബ്ദുറഹ്മാനെ തേടിയെത്തി. 33 വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലെന്നും നിര്‍ധനനുമാണെന്ന് അറിഞ്ഞതോടെ ഇത്രയും ഭീമമായ തുക മന്ത്രാലയം എഴുതി തള്ളുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ഈ വിവരം ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചതോടെ ഇദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമം നടത്തിയിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഡിസ്ചാര്‍ജിനും വിമാന ടിക്കറ്റിനുമായുള്ള കാര്യങ്ങള്‍ ഹുസൈന്‍ എടരിക്കോട് ആശുപത്രി ഡയറക്ടര്‍ മര്‍സൂഖിന്റെ അടുത്തെത്തി സംസാരിച്ചിരിക്കുമ്പോഴാണു രോഗം മൂര്ച്ചിച്ചതായി നഴ്‌സ് വിവരമറിയിച്ചത്. ഉടന്‍ തന്നെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

അതിനിടെ ആശുപത്രിയില്‍ കിടന്ന രണ്ട് മാസത്തേതുള്‍പ്പെടെ നാലു മാസത്തെ ശമ്പളവും അഞ്ചുവര്‍ഷത്തെ സര്‍വീസാനുകൂല്യവുമടക്കം അബ്ദുറഹ്മാന്റെ കുടുംബത്തിന് അയച്ചുകൊടുക്കാന്‍ കമ്പനിയധികൃതര്‍ ഇന്ത്യന്‍ എംബസിയെ ഏല്‍പിച്ചിട്ടുണ്ട്. 33 വര്‍ഷത്തിന് ശേഷം ആ ഉമ്മയെ തേടി ചെല്ലാനിനി മകന്റെ വിയര്‍പ്പിന്റെ മണമുള്ള ആ പണം മാത്രം. ദവാദ്മിയില്‍ തന്നെ ഖബറടക്കാന്‍ നാട്ടില്‍ ആകെയുള്ള ഉറ്റ ബന്ധുക്കളായ ഉമ്മ ഹലീമ ബീവിയും ഏക കൂടപിറപ്പ് ഫാത്തിമയും സമ്മത പത്രം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  5 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  29 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  37 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  44 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago