കോടതി വിധി ജനാധിപത്യത്തിന്റെ വിജയം; മൂന്നു ദിവസത്തിന് ശേഷം ധര്‍ണ അവസാനിപ്പിച്ച് മമത
കൊല്‍ക്കത്ത: സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത പൊലിസ് സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ ധര്‍ണ അവസാനിപ്പിച്ചു. മൂന്നു ദിവസത്തിന് ശേഷമാണ് ധര്‍ണ അവസാനിപ്പിച്ചത്.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ഏജന്‍സികളെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. കോടതിയില്‍ നിന്നുണ്ടായ അനുകൂല വിധി ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് മമത ബാനര്‍ജി ധര്‍ണ അവസാനിപ്പിച്ചു കൊണ്ടു പറഞ്ഞു.
നിരവധി രാഷ്ട്രീയപ്രമുഖര്‍ ധര്‍ണയ്ക്ക് പിന്തുണ നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ധര്‍ണ പന്തലിലെത്തി തന്റെ പിന്തുണ അറിയിച്ചു. നമ്മള് ഈ പോരാട്ടം ഒരിക്കലും നിര്‍ത്തരുത്. എന്‍.ഡി.എ സര്‍ക്കാരിന്റെ ദ്രോഹങ്ങളോട് നമ്മള് പോരാട്ടം തുടരും. വിഭജിച്ചു ഭരിക്കാനാണ് അവര്‍ നോക്കുന്നത്. എന്നാല്‍, നമ്മള് ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും നായിഡു പറഞ്ഞു.
കൊല്‍ക്കത്ത കമ്മീഷണര്‍ ഓഫിസ് റെയ്ഡ് ചെയ്യാനുള്ള തീരുമാനമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. റെയ്ഡ് ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."