HOME
DETAILS

ഇ. അഹമ്മദ് വിശ്വത്തോളം വളര്‍ന്ന നേതാവ്

  
backup
February 05 2019 | 17:02 PM

165153135165135351-2

ജിദ്ദ: സാധാരണ പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതമാരംഭിച്ച വിശ്വത്തോളം വളര്‍ന്ന നേതാവാണ് ഇ.അഹമ്മദ് സാഹിബ് ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തില്‍ ഓരോ സാധാരണക്കാരനും മാതൃകയാക്കാന്‍ കഴിയുന്ന ജീവിതമാണ് അഹമ്മദ് സാഹിബിന്റെ ജീവിതമെന്നും മദീന കെ.എം.സി.സി സംഘടിപ്പിച്ച അഹമ്മദ് സാഹിബ് അനുസ്മരണം അഭിപ്രായപെട്ടു.

കെ.എം.സി.സി ഓഫിസില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ സഊദി കെ.എം.സി.സി നാഷണല്‍ സെക്രട്ടേറിയറ്റ് മെമ്പറും യാമ്പു കെ.എം.സി.സി നേതാവുമായ നാസര്‍ നടുവില്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസികള്‍ക്ക് എന്നും പ്രിയങ്കരനായ നേതാവായിരുന്നു അഹമ്മദ് സാഹിബെന്നും ജീവിതാവസാനംവരെ ഫാസിസത്തിനെതിരേ പടപൊരുതി ജീവിതം ഹോമിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് നാസര്‍ നടുവില്‍ അനുസ്മരണ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു.

റഷീദ് പേരാമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ 'പ്രവാസിയുടെ കുടുംബജീവിതം' എന്ന വിഷയത്തില്‍ ഫാറൂഖ് ട്രെയിനിങ് കോളേജ് അധ്യാപകനും കേരളത്തിലെ അറിയപെടുന്ന മോട്ടിവേറ്ററുമായ ജൗഹര്‍ മുനവ്വര്‍ ക്ലാസെടുത്തു മാറുന്ന ലോകത്ത് കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തണമെങ്കില്‍ ആത്മാര്‍ത, അടുപ്പം, ഷെയറിംഗ് എന്നിവ കുടുംബ ബന്ധങ്ങളില്‍ കൂടുതല്‍ കരുതലോടെ ഉണ്ടാവണമെന്നും പ്രവാസിലോകം ബന്ധങ്ങളില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും അദ്ദേഹം ഉണര്‍ത്തി. ഷെരീഫ് കാസര്‍ക്കോട് സ്വാഗതവും ഫൈസല്‍ വെളിമുക്ക് നന്ദിയും പറഞ്ഞു. അസ്‌കര്‍ തിരുമിറ്റക്കോട് ഖിറാഅത്ത് നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago
No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago