കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍
മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം. മലപ്പുറം എടപ്പറ്റ ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന റാലിയിലാണ് കൊലവിളി. പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കയ്യും വെട്ടും, കാലും വെട്ടും എന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തിയത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പങ്കെടുത്ത പൊതു സമ്മേളനത്തിന് മുന്‍പായിരുന്നു പ്രകടനം.
മുഖ്യമന്ത്രിക്കും, എഡിജിപി അജിത് കുമാറിനുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ നടന്ന പ്രതിഷേധ പ്രകനടങ്ങളില്‍ നേരത്തെയും അന്‍വറിനെതിരെ സിപിഎം കൊലവിളി ഉയര്‍ത്തിയിരുന്നു. ഗോവിന്ദന്‍ മാഷ് കൈ ഞൊടിച്ചാല്‍ കൈയ്യും, കാലും വെട്ടി ചാലിയാര്‍ പുഴയില്‍ എറിയുമെന്നായിരുന്നു അന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തിയത്.
CPM workers have again called for death threat against pv anwar mla
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."