HOME
DETAILS

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതാര്? അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍

  
October 03, 2024 | 11:44 AM

why-was-the-anti-national-activity-not-reported-asked-governor-to-cm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയില്‍ സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യ വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടിട്ടും എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഗവര്‍ണര്‍ ചോദിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടും താന്‍ ഇതേ ചോദ്യം ചോദിക്കുന്നുവെന്നും എന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ആരാണ്, അറിഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മിണ്ടിയില്ല, ആരാണ് ഇതില്‍ പങ്കെടുത്തത് എന്ന് പറയാനുള്ള ബാധ്യത സര്‍ക്കാറിനില്ലേ, ഫോണ്‍ ചോര്‍ത്തലില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നീ ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു. 

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആരു പങ്കാളിയായി എന്നതിനെ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. 10 ദിവസം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് ഞാന്‍ അദ്ദേഹത്തിന് കത്ത് നല്‍കിയിരുന്നു. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സ്വര്‍ണക്കള്ളക്കടത്തില്‍ നിന്ന് ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന വെളിപ്പെടുത്തലിലും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്തുകൊണ്ട് തന്നോട് പങ്കുവെക്കുന്നില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ; ആചാരലംഘനത്തിന് ഒത്താശ ചെയ്തെന്ന് പൊലിസ് റിപ്പോർട്ട്

Kerala
  •  5 days ago
No Image

പിന്നാലെ വന്നയാത്രികർ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകി; കുന്നംകുളത്ത് ബിഎംഡബ്ല്യു കാറിന് തീപിടിച്ചു, ദമ്പതികളും കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള: പലരിലേക്കും അന്വേഷണം എത്തിയിട്ടില്ല; കെസി വേണുഗോപാൽ

Kerala
  •  5 days ago
No Image

ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ; ഐഒഎമ്മുമായി സഹകരണം തുടരും

qatar
  •  5 days ago
No Image

നായയെ ഓടിക്കാൻ പൂച്ചയെ വളർത്താം, നായയും പൂച്ചയും ശത്രുക്കളല്ലേ; തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി

National
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും മന്ത്രിക്കും തുല്യപങ്ക്; കടകംപള്ളിയെ ചോദ്യം ചെയ്തോ അതോ അഭിമുഖം നടത്തിയോ എന്ന് സണ്ണി ജോസഫ്

Kerala
  •  6 days ago
No Image

ഖത്തറില്‍ പുതിയ ജല സ്റ്റേഷന്‍; 36 ദശലക്ഷം ഗാലണ്‍ കൂടുതല്‍ സംഭരിക്കും

qatar
  •  6 days ago
No Image

ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ

International
  •  6 days ago
No Image

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു

crime
  •  6 days ago
No Image

മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ

uae
  •  6 days ago