എല്‍ ക്ലാസികോ
മാഡ്രിഡ്: സ്‌പെയിനില്‍ ഇന്ന് എല്‍ ക്ലാസികോ യുദ്ധം. കഴിഞ്ഞ വര്‍ഷം ക്യാംപ്നൗവിലേറ്റ കനത്ത തോല്‍വിക്ക് പകരം ചോദിക്കാന്‍ റയല്‍ മാഡ്രിഡ് ഇന്ന് വീണ്ടും ബാഴ്‌സലോണയുടെ തട്ടകത്തിലെത്തും. കോപ്പ ഡെല്‍ റെ സെമിഫൈനലിലെ ആദ്യ പാദത്തിലാണ് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മില്‍ ഏറ്റുമുട്ടുന്നത്.
ഇന്ന് രാത്രി 1.30ന് ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാംപ്നൗവിലാണ് മത്സരം. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതിന് ശേഷം തോല്‍വി തുടര്‍ക്കഥയാക്കിയ റയല്‍ മാഡ്രിഡ് പരിശീലകന്‍ സാന്റിയാഗോ സൊളാരിക്ക് കീഴില്‍ വീണ്ടും പഴയ പ്രതാപം വീണ്ടെടുത്തിട്ടുണ്ട്. മുന്നേറ്റ നിരയില്‍ ഫ്രഞ്ച് താരം ബെന്‍സേമ ഫോമിലേക്ക് തിരിച്ചു വന്നത് റയലിന് ആശ്വാസകരമാണ്. പക്ഷേ ക്യാംപ്നൗവിലെത്തുന്നവരെ വെറുതെ പറഞ്ഞയക്കുന്ന ശീലം മെസ്സിയുടെ കീഴിലിറങ്ങുന്ന ബാഴ്‌സലോണക്കും കുറവാണ്.
കോപ്പ ഡെല്‍ റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെവിയ്യയോട് ഏവേ പോരാട്ടത്തില്‍ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബാഴ്‌സലോണ സ്വന്തം മൈതാനത്ത് 6-1ന്റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ഇരു പാദങ്ങളിലുമായി 7-3ന് ജിറോണയെ തകര്‍ത്താണ് റയലിന്റെ സെമിപ്രവേശനം. പരുക്കേറ്റ ലയണല്‍ മെസ്സി ആദ്യ പതിനൊന്നില്‍ ഇടംപിടിച്ചേക്കും. റയല്‍ നിരയില്‍ ലൂക്കാസ് വാസ്‌ക്വസും ആദ്യ ഇലവനിലെത്തും. മികച്ച ഫോമിലുള്ള ജോര്‍ഡി ആല്‍ബയെ തടുക്കുകയാവും വാസ്‌ക്വസിന്റെ ചുമതല. പരുക്കേറ്റ ഡെംബലെ പുറത്തിരിക്കാനാണ് സാധ്യത. കണക്കുകള്‍ പ്രകാരം ഇരുവരും ഹോം മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. രണ്ടുപേരും 64 മത്സരം വീതം ജയിച്ചിട്ടുണ്ട്. നിലവില്‍ മികച്ച ടീമുമായാണ് ബാഴ്‌സലോണ റയലിനെ നേരിടാനൊരുങ്ങുന്നത്.
മുന്നേറ്റ നിരയില്‍ മെസ്സി, സുവാരസ്, കുട്ടീഞ്ഞോ സഖ്യം ഒത്തിണക്കത്തോടെയാണ് കളിക്കുന്നത്. പ്രതിരോധ നിരയിലാണെങ്കിലും ബാഴ്‌സയുടെ മുന്നേറ്റങ്ങള്‍ക്ക് പിന്നിലെ നെടുംതൂണ്‍ ജോര്‍ഡി ആല്‍ബയാണ്. മധ്യനിരയില്‍ ബുസ്‌കെറ്റസ്, റാക്കിറ്റിച്ച് എന്നിവരുടെ കരുത്തും ബാഴ്‌സക്ക് പ്രതീക്ഷ നല്‍കുന്നു. ബെന്‍സേമയുടെ തിരിച്ചുവരാവാണ് റയലിന് ആശ്വാസം പകരുന്നത്. പരുക്കിന്റെ പിടിയിലുള്ള ബെയ്ല്‍ ഇന്ന് ആദ്യ പതിനൊന്നില്‍ ഇടംപിടിക്കുമോയെന്നുള്ളത് സംശയകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."