HOME
DETAILS

ഗഡ്കരിയുടെ വാചാലത ആര്‍.എസ്.എസ് അജന്‍ഡ

  
backup
February 05 2019 | 19:02 PM

gadkari-suprabhaatham-editorial-06-02-2019


കഴിഞ്ഞ നാലര വര്‍ഷക്കാലവും നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമായ, ഇപ്പോഴും അതേപദവിയില്‍ തുടരുന്ന നിതിന്‍ ഗഡ്കരി കഴിഞ്ഞ കുറെ ആഴ്ചകളായി ഇടക്കിടെ ബോധോദയം വരുന്നതുപോലെ കൃത്യമായ ഇടവേളകളിട്ടുകൊണ്ട് മോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരേ ഒളിയമ്പുകള്‍ എയ്തുകൊണ്ടിരിക്കുകയാണ്. താനുംകൂടി അംഗമായ ഭരണകൂടത്തിനെതിരേ ഇത്രയുംകാലം തോന്നാത്ത ക്ഷോഭം ഇപ്പോള്‍ അദ്ദേഹത്തില്‍നിന്നുണ്ടാകുന്നത് യാദൃച്ഛികമാവാന്‍ ഇടയില്ല. സ്വന്തം കുടുംബത്തെ പരിപാലിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങിനെയാണ് രാജ്യത്തെ പരിപാലിക്കാന്‍ കഴിയുക എന്ന ചോദ്യമാണ് അവസാനമായി ഗഡ്കരി പുറത്തുവിട്ടിരിക്കുന്നത്.
നാഗ്പൂരിലെ മുന്‍ എ.ബി.വി.പി പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകയ്ക്കിടയിലാണ് അദ്ദേഹത്തില്‍നിന്ന് ഈ പരാമര്‍ശമുണ്ടായത്. ഒരു പ്രവര്‍ത്തകന്‍ താന്‍ കുടുംബത്തെ മറന്നുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതെന്ന് തന്നോട് പറഞ്ഞെന്നും അതിനുള്ള മറുപടിയാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ടെങ്കിലും മോദിക്കെതിരേയുള്ള ഒളിയമ്പാണ് അദ്ദേഹം എയ്തതെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരം വിശദീകരണങ്ങള്‍ മോദിയെ ലക്ഷ്യംവച്ചാണെന്ന് മനസിലാക്കാന്‍ പ്രത്യേക ബുദ്ധിവൈഭവമൊന്നും വേണ്ട. രാജ്യത്തിനുവേണ്ടി കുടുംബജീവിതംപോലും വേണ്ടെന്നുവച്ചവനാണ് താനെന്ന് മോദി മുന്‍പ് പറഞ്ഞിട്ടുണ്ട്. ഭാര്യയായ യശോദ ബെന്നിനെ യാതൊരു കാരണവുംകൂടാതെ മോദി ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ചതിനെതിരേ വിവാദങ്ങള്‍ പൊട്ടിപുറപ്പെട്ടപ്പോഴാണ് തന്റെ ത്യാഗത്തിന്റെ കഥ മോദി പറഞ്ഞത്. എന്നാല്‍ തന്നെ പഠിക്കാന്‍ പറഞ്ഞയച്ച് മോദി വീടുവിട്ട് ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച് യശോദ ബെന്‍ പറഞ്ഞത്. മുത്വലാഖ് മുസ്‌ലിംകള്‍ക്കു മാത്രം ബാധകമായതിനാല്‍ ആ വഴിക്കുള്ള ശിക്ഷ അദ്ദേഹത്തിന് കിട്ടുകയില്ല.


മഹാരാഷ്ട്ര സ്വദേശിയായ ഗഡ്കരി മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. ഭാര്യയും കുഞ്ഞുങ്ങളും കുടുംബവുമുണ്ട്. 2009 ഡിസംബര്‍ 19നാണ് അദ്ദേഹം എതിരില്ലാതെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കി രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളെ കബളിപ്പിക്കരുതെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദി പറഞ്ഞിരുന്നത് വിദേശത്തുള്ള കള്ളപ്പണക്കാരുടെ പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ ചേര്‍ക്കുമെന്നായിരുന്നു. ഇതുവരെ ആരുടെയും അക്കൗണ്ടുകളില്‍ ഒരുചില്ലിക്കാശു പോലും വന്നിട്ടില്ല. നേതാക്കളെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ മോഹിപ്പിക്കുന്ന നേതാക്കളെ ജനം പ്രഹരിക്കുമെന്നും ഗഡ്കരി പറഞ്ഞത് ഈ വാഗ്ദാന ലംഘനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കേറ്റ പരാജയത്തെതുടര്‍ന്നാണ് ഇത്തരം പ്രസ്താവനകളുമായി നിതിന്‍ ഗഡ്കരി രംഗത്തുവന്നതെന്നോര്‍ക്കണം. ഉത്തരവാദിത്തമുള്ള നേതാവും ഉത്തരവാദപ്പെട്ട മന്ത്രിയുമായ ഗഡ്കരിയില്‍നിന്ന് ബി.ജെ.പി മന്ത്രിസഭയ്ക്കും മോദിക്കുമെതിരേ തുടര്‍ച്ചയായി വിമര്‍ശനങ്ങളും ഒളിയമ്പുകളും വന്നുകൊണ്ടിരുന്നിട്ടും ബി.ജെ.പി നേതൃത്വമോ ആര്‍.എസ്.എസ് നേതൃത്വമോ മോദിയോ നിതിന്‍ ഗഡ്കരിയോ അതിനെതിരേ പ്രതികരിക്കാത്തത് എന്തുകൊണ്ടായിരിക്കും?


ആര്‍.എസ്.എസിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്ന മന്ത്രിസഭയാണ് രാജ്യം ഭരിക്കുന്നത്. മോദിയുടെ ജനപ്രിയത ഇടിഞ്ഞുകൊണ്ടിരിക്കുന്നത് മറ്റാരെക്കാളും മുന്‍പ് ആര്‍.എസ്.എസ് നേതൃത്വം അറിയുന്നു. രാഹുല്‍ ഗാന്ധിയുടെ ജനപ്രിയത നാള്‍ക്കുനാള്‍ ഉയരുന്നതും അവര്‍ മനസിലാക്കുന്നു. ഇത്തരമൊരവസ്ഥയില്‍ റാഫേല്‍ ഇടപാടില്‍ അഴിമതിയുടെ കറപുരണ്ട, കര്‍ഷകരുടെ രോഷത്തിനിരയായ, ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ത്ത തുടങ്ങിയ പ്രതിച്ഛായകളുള്ള മോദിയെ വീണ്ടും മുന്നില്‍ നിര്‍ത്തിക്കൊണ്ട് 2019ലെ തെരഞ്ഞെടുപ്പില്‍ അനായാസേന ജയിച്ചുകയറാന്‍ കഴിയില്ലെന്ന് ആര്‍.എസ്.എസിനറിയാം. ഇതിനെ തരണംചെയ്യാനാണ് ഗഡ്കരിക്കൊരു പുതിയ മുഖം നല്‍കി അദ്ദേഹത്തെ രംഗത്തിറക്കിയിരിക്കുന്നത്. ആര്‍.എസ്.എസിന്റെ നിര്‍ദേശാനുസരണമല്ലായിരുന്നു ഗഡ്കരിയുടെ പ്രസ്താവനയെങ്കില്‍ അദ്ദേഹം എന്നോ പാര്‍ട്ടിയില്‍നിന്നും മന്ത്രിസഭയില്‍നിന്നും തെറിച്ചേനെ.
മോദിയെക്കാള്‍ ഭേദം ഗഡ്കരിയാണെന്ന് ജനങ്ങളുടെ ബോധത്തിലേക്ക് കയറ്റിവിടാനുള്ള ആര്‍.എസ്.എസിന്റെ തന്ത്രമാണ് താന്‍കൂടി അംഗമായ ഭരണകൂടത്തിനെതിരേ ഗഡ്കരി ഇടക്കിടെ നടത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍. ആര്‍.എസ്.എസിന്റെ കൈയിലുള്ള നാണയത്തിന്റെ ഇരുവശങ്ങളാണ് മോദിയും ഗഡ്കരിയും. നാണയം എങ്ങനെ വീണാലും ഭരണം ആര്‍.എസ്.എസിന്റെ കൈയില്‍തന്നെ വരണമെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. ഗഡ്കരിയുടെ വിമര്‍ശനങ്ങള്‍ ആത്മാര്‍ഥമാണെങ്കില്‍ എന്തുകൊണ്ടദ്ദേഹം റാഫേല്‍ ഇടപാടിനെക്കുറിച്ച് വിമര്‍ശനം നടത്തുന്നില്ല? ഇതിലുള്ള ജനങ്ങളുടെ സംശയങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് അദ്ദേഹം പറയുന്നില്ല. കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. വിവിധ ഭരണഘടനാ സ്ഥാപനങ്ങളുടെ തകര്‍ച്ചയെക്കുറിച്ച് പരിതപിക്കുന്നില്ല. ബജറ്റില്‍ കര്‍ഷകര്‍ക്ക് ദിവസം 17 രൂപ നല്‍കി പരിഹസിച്ചതിനെതിരേ ഒരക്ഷരം മിണ്ടിയിട്ടില്ല. ജനങ്ങളുടെ ബോധത്തെ പരിഹസിക്കുന്ന നാടകമാണ് ഗഡ്കരിയെ മുന്നില്‍നിര്‍ത്തി ആര്‍.എസ്.എസ് കളിച്ചുകൊണ്ടിരിക്കുന്നതെന്നതിന് ഇതില്‍പരം തെളിവു വേണ്ട.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago