കൊവിഡ് -19 ജൈവായുധം?
കൊവിഡ് - 19 ഒരു ജൈവായുധമാണെന്ന അഭിപ്രായത്തെ ബലപ്പെടുത്തുന്ന നിരവധി നിരീക്ഷണങ്ങള്‍ ഇതിനിടെ വന്നുകഴിഞ്ഞു. അഭ്യൂഹങ്ങളും അര്‍ധസത്യങ്ങളും കൂടിക്കലര്‍ന്ന സമസ്യയായി കൊവിഡ് - 19 ലോകത്താകമാനം സംഹാര താണ്ഡവമാടുകയാണ്. ക്ഷണിക്കാതെ കയറി വന്ന വൈറസ് മരണം വിതച്ചുപെരുകുകയാണ്. പിടിച്ചുകെട്ടാന്‍ കയറില്ലാതെ ലോകം അന്ധാളിച്ചു നില്‍ക്കുമ്പോള്‍ പ്രതിരോധ മരുന്ന് കണ്ടെത്താന്‍ കഴിയാതെ ലോകം വിയര്‍ക്കുകയാണ്. ഉത്തരവാദികളാരാണെന്ന ചോദ്യത്തിനു മുന്‍പില്‍ ചൈനയും അമേരിക്കയും വിഷയത്തില്‍ പരസ്പരം പഴിചാരി ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്. ആരു സൃഷ്ടിച്ചതായാലും രോഗം ബാധിക്കുന്നവര്‍ക്കും മരിക്കുന്നവര്‍ക്കും രാജ്യാതിര്‍ത്തികളൊന്നുമില്ലെന്നത് ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു.
വൈറസ് കണ്ടെത്തിയ വഴി
2012 ജൂണ്‍ 13നു സഊദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയില്‍ 60 വയസുകാരന്‍ പനിയും ചുമയും ശ്വാസതടസവുമായി അഡ്മിറ്റ് ചെയ്യപ്പെട്ടു. ഹൃദയസംബന്ധമായ അസുഖങ്ങളൊന്നുമില്ലാത്ത അയാള്‍ അല്‍പം ഗുരുതരാവസ്ഥയിലായിരുന്നു. അവിടുത്തെ വൈറോളജിസ്റ്റ് കൂടിയായ ഡോ. അലി മുഹമ്മദ് സക്കി അയാളെ ഐസൊലേറ്റ് ചെയ്ത് ചികിത്സ തുടങ്ങി. രോഗിയുടെ നില ഗുരുതരമായതോടെ ശ്വാസകോശസ്രവം പരിശോധനയ്ക്കയച്ചു. കൂടെ ചില അകാരണ സംശയങ്ങള്‍ ഡോ. സക്കി സഹഡോക്ടര്‍മാരുമായി പങ്കുവയ്ക്കുകയും ചെയ്തു. ശേഷം ഇതു കൊറോണ ഗ്രൂപ്പില്‍പ്പെട്ട വൈറസാണെന്ന് അവര്‍ സംശയിച്ചു. പക്ഷേ, ലാബ് റിപ്പോര്‍ട്ടില്‍ അത് സ്ഥിരീകരിച്ചില്ല. ഡോ. സക്കി വൈറസ് സംബന്ധമായി കൂടുതല്‍ പഠനത്തിലേര്‍പ്പെട്ടു.തുടര്‍ന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലെ വൈറോളജി ലാബായ എറാസ്മസ് മെഡിക്കല്‍ സെന്ററിലേക്ക് സാമ്പിള്‍ അയച്ചു. തുടര്‍ന്നുള്ള വിശദമായ പരിശോധനയില്‍ അവിടുത്തെ വൈറോളിസ്റ്റ് ഡോ. റോന്‍ ഫൗച്ചര്‍ ആ സാമ്പിളില്‍ ചില അറിയപ്പെടാത്ത വൈറസ് കണ്ടെത്തി.
അതിനിടെയാണ് കാനഡയിലെ ദേശീയ മൈക്രോബയോളജി ലബോറട്ടറിയിലെ(എന്‍.എം.എല്‍) ശാസ്ത്രജ്ഞന്‍ ഡോ. ഫ്രാങ്ക് പ്ലമ്മര്‍, റോന്‍ ഫൗച്ചരില്‍നിന്ന് ഈ അസാധാരണ വൈറസ് കരസ്ഥമാക്കിയത്. ഇതിനിടെ, വൈറസ് പുറത്തെത്തിയെന്ന അഭ്യൂഹം കാനഡയിലെ ചില മാധ്യമങ്ങള്‍ പങ്കുവച്ചു. തുടര്‍ന്ന് നടത്തിയ രഹസ്യാന്വേഷണത്തില്‍ ദേശീയ മൈക്രോബയോളജി ലബോറട്ടറിയില്‍ നിന്ന് ചൈനയിലെ ഒരു സംഘം വൈറസ് മോഷ്ടിച്ചെന്ന് കണ്ടെത്തി. ( പിന്നീട് അറിഞ്ഞത്, 2020 ഫെബ്രുവരി നാലിന് ഡോ. ഫ്രാങ്ക് പ്ലമ്മര്‍ ആഫ്രിക്കയില്‍ വെച്ചു ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്നാണ്. ഹൃദയാഘാതമാണെന്നായിരുന്നു ഔദ്യോഗിക പ്രഖ്യാപനമെങ്കിലും പലരും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു)
കാനഡ മൈക്രോബയോളജി
ലബോറട്ടറി
2013 മെയ് മൂന്നിന് നെതര്‍ലന്‍ഡിലെ ലബോറട്ടറിയില്‍ നിന്നാണ് കൊറോണ വൈറസ് കാനഡയില്‍ എത്തിയത്. അവിടെ പുതിയ വൈറസ് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ആദ്യ പരീക്ഷണം പതിവുപോലെ മൃഗങ്ങളില്‍ നടത്തി. നാനാതരം വൈറസുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മുന്‍പന്തിലായിരുന്നു കാനഡയിലെ ലബോറട്ടറി. സാര്‍സ് വൈറസിന്റെ ജനിതകഘടകം കണ്ടെത്തിയതും ഇവിടെ നിന്നായിരുന്നു. 2004ല്‍ മറ്റൊരു കൊറോണ എന്‍.എല്‍ 63 എന്ന വൈറസും ഇവിടെവച്ചാണ് കണ്ടുപിടിച്ചത്. ലോകത്തിലെ അതിപ്രശസ്തമായ എന്‍.എം.എല്‍ വൈറോളജി ലാബ് എല്ലാ പുതിയ കണ്ടുപിടിത്തങ്ങളുടെയും കേന്ദ്രമായിരുന്നു. ഗവേഷകരായി ലോകത്തിലെ പല ശാസ്ത്ര വിദ്യാര്‍ഥികളും അവിടെ പരീക്ഷണങ്ങള്‍ നടത്തിവരുന്നുണ്ട്. ചൈനക്കാരും ഇവിടെ ഗവേഷണം നടത്തിയിരുന്നു. അതിനിടെയാണ് ചൈനക്കാര്‍ ഈ ലാബില്‍ നിന്നു ജൈവചാരവൃത്തി നടത്താന്‍ പ്ലാന്‍ ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായത്.
ജൈവ ചാരവൃത്തി
2019 മാര്‍ച്ച് മാസത്തിലാണ് അതിനിഗൂഢമായ ചാരവൃത്തി നടന്നത്. കാനഡയിലെ എന്‍.എം.എല്‍ ലാബില്‍നിന്ന് അതീവ രഹസ്യമായി കൊറോണ വൈറസ് ചൈനയിലേക്ക് കടത്തി. ഭാവിയില്‍ ചൈനയ്ക്ക് ജൈവായുധം നിര്‍മിക്കാനുതകുന്ന കൊറോണ വൈറസില്‍ കൂടുതല്‍ പരീക്ഷണം നടത്തുകയായിരുന്നു ലക്ഷ്യം. മോഷ്ടിച്ചെടുത്ത കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ സൂക്ഷിക്കുകയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. അപ്പോഴേക്കും മോഷണം നടന്ന വിവരം എന്‍.എം.എല്‍ അധികൃതര്‍ക്ക് മനസിലായി. തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ 2019 മെയ് മാസത്തില്‍ അവിടെയുണ്ടായിരുന്ന ചൈനക്കാരായ ഗവേഷകരെ എന്‍.എം.എല്‍ പുറത്താക്കി.
ചൈനയിലെ വുഹാനില്‍ സ്ഥിതിചെയ്യുന്ന വുഹാന്‍ നാഷനല്‍ ബയോ സേഫ്റ്റി ലബോറട്ടറിയാണ് മരുന്നുകളുടെയും വൈറസുകളുടെയും പരീക്ഷണശാലകള്‍. ഇവിടെ നിന്നാണ് മാറാരോഗങ്ങളുടെ പല മരുന്നുകളും വികസിപ്പിച്ചെടുത്തത്. എബോള, നിപാ, ക്രിമീന്‍കോംഗോ എന്നിവയ്ക്കുള്ള പ്രതിരോധ മരുന്നുകള്‍ വുഹാനില്‍ കണ്ടെത്തി വികസിപ്പിച്ചെടുത്തതാണ്. നിര്‍ഭാഗ്യവശാല്‍ വുഹാനിലെ Wuhan National Biosaftey Laboratory (W.N.B.L) സ്ഥിതിചെയ്യുന്നത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ഹൂനാന്‍ സീ ഫുഡ് മാര്‍ക്കറ്റില്‍ നിന്നു 32 കി.മീ ദൂരത്താണ്. വുഹാന്‍ ചൈനയുടെ സൈനികത്താവളവും സൈനികാവശ്യങ്ങളുടെ പരീക്ഷണ കേന്ദ്രവും കൂടിയാണ്. കൂടാതെ അതീവ രഹസ്യമായ ജൈവയുദ്ധായുധങ്ങള്‍ കൈകാര്യം ചെയ്യുന്നതും അതീവസൂക്ഷമമായി രോഗോല്‍പാദന വൈറസുകള്‍ സൂക്ഷിക്കുന്നതും ഇവിടെയാണ്. വുഹാന്‍ പ്രവിശ്യയുടെ രഹസ്യസ്വഭാവം അത്രമേല്‍ പ്രാധാന്യമേറിയതാണ്. അവിടെ നിന്നാണ് ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ചോര്‍ന്നത്.
ചൈനയുടെ ജൈവയുദ്ധ (Biological Warfare) നിര്‍മാണശാലയും വുഹാനില്‍ തന്നെയാണ്. ലോകോത്തര മാതൃകയില്‍ ഹല്‌ലഹ4 (BSL--4) നിബന്ധനകള്‍ക്കു വിധേയമായി നിര്‍മിച്ച ചൈനയിലെ ആദ്യത്തേതും ഉന്നത നിലവരത്തിലുമുള്ള പരീക്ഷണശാലയാണിത്. 2018 മുതല്‍ ഇവിടെനിന്നു ആഗോള രോഗോല്‍പാദന പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ലാബിന്റെ പ്രവര്‍ത്തനാരംഭത്തില്‍ തന്നെ ചില അപാകതകള്‍ സംഭവിച്ചിട്ടുണ്ട്. 2004ല്‍ സാര്‍സ് വൈറസ് വ്യാപകമായ അന്നുമുതല്‍ ഈ സ്ഥാപനത്തില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കൊറോണയുടെ പരീക്ഷണം വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ചിരുന്നു.
അതോടൊപ്പം സാര്‍സ്, H-5N1, influenza virus, Japanese encephalitis, and dengue എന്നിവയും ഇവിടെ പരീക്ഷിച്ചുവരുന്നു. മനുഷ്യ ജീവിതത്തിന് ഗുണവും ദോഷവും ഒരുപോലെ വരുത്തിവയ്ക്കാനിടയുള്ള ജൈവ പരീക്ഷണങ്ങള്‍ ചൈനയില്‍ മാത്രമല്ല, റഷ്യയിലും അമേരിക്കയിലും ഇസ്‌റാഈലിലും ധാരാളമായി നടക്കുന്നുണ്ട്. മൂന്നാം ലോകരാജ്യങ്ങളില്‍ വിപണി കണ്ടെത്താനുള്ള മത്സരത്തിലാണ് ഈ കച്ചവട മോഹികള്‍.
ആരോപണങ്ങളുടെ മറുവശം
കൊവിഡ് - 19 എവിടെനിന്നു പൊട്ടിപ്പുറപ്പെട്ടു എന്നതില്‍ ആരോപണ പ്രത്യാരോപണങ്ങളും ഊഹാപോഹങ്ങളും ഗൂഢാലോചനകളും ലോകത്താകമാനം ചര്‍ച്ചയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലും പത്ര, ചാനല്‍ വാര്‍ത്തകളിലും മാത്രമല്ല നയതന്ത്ര തലത്തിലും കൊവിഡ് എന്ന മഹാമാരി ഇടംപിടിച്ചിട്ടുണ്ട്. ചൈനക്ക് പുറത്തുള്ള 27ഓളം ആരോഗ്യ ശാസ്ത്രജ്ഞന്മാരും ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് - 19 ചൈനയുടെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതല്ല എന്ന നിഗമനത്തിലാണ്. ശാസ്ത്ര സമൂഹം ചൈനയോടും ലോകത്തോടും ഈ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിക്കുകയും, അറിഞ്ഞോ അറിയാതെയോ വന്നു ചേര്‍ന്ന ഒരു അബദ്ധത്തില്‍ ചൈനയോട് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു.
നിഗൂഢതകളുടെ ഒരു വലിയ വലയത്തിലാണ് ലോകം ഇന്ന് അകപ്പെട്ടിരിക്കുന്നത്. റഷ്യ പ്രത്യേകം ചാനല്‍ ചര്‍ച്ചകള്‍ തന്നെ ദിവസങ്ങളോളം നടത്തി. ഒരുഭാഗത്ത് അമേരിക്കയുടെ കൈകള്‍ കൊവിഡ് - 19ന്റെ ചോര്‍ച്ചയിലുണ്ടെന്നാണ് അവരുടെ പ്രധാന ആരോപണം. മുന്നൂറോളം യു.എസ് സൈനികര്‍ രാജ്യം സന്ദര്‍ശിച്ച് വൈറസ് പകര്‍ത്തിയതാണെന്ന് ചൈന ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ തിരിച്ചെത്തിയതോടെയാണ് കൊവിഡ് - 19 അമേരിക്കയിലും പകരാന്‍ കാരണമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പറയാതെ പറഞ്ഞുവച്ചു. അതേ തുടര്‍ന്ന് ചൈനയുടെ വിദേശകാര്യാലയം റഷ്യയുടെ ഭാഗം ശരിവച്ചുകൊണ്ടു വാര്‍ത്താ മാധ്യമങ്ങളില്‍ തെളിവുകള്‍ നിരത്തി. ഇപ്പോള്‍ നയതന്ത്ര തലത്തിനപ്പുറം ലോക മഹാശക്തികള്‍ തമ്മിലുള്ള ഓരു ശീത സമരത്തില്‍ കൊവിഡ് - 19 എത്തിനില്‍ക്കുകയാണ്. മനുഷ്യനിര്‍മിതമാണോ എന്ന വാദത്തില്‍ ചില മാധ്യമങ്ങളും പങ്കുചേര്‍ന്നു. യുട്യൂബിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും നിരവധി സംവാദങ്ങള്‍ പരസ്പരം പഴിചാരി നടക്കുന്നുണ്ട്. മരണസംഖ്യ പതിനായിരം പിന്നിട്ടിട്ടും അപരിഹാര്യമായി രോഗം ശക്തമാവുമ്പോള്‍ രാജ്യങ്ങള്‍ തമ്മിലും മീഡിയകളിലും കൊറോണ വിവാദങ്ങള്‍ശക്തിയാര്‍ജിക്കുകയാണ്. മറുഭാഗത്ത് അമേരിക്കയിലും ചൈനയിലും കൊവിഡ് - 19നെ ഉന്മൂലനം ചെയ്യാനും മറുമരുന്ന് കണ്ടുപിടിക്കാനുമുള്ള ഗൗരവതരമായ ഇടപെടലുകളും നടത്തിക്കൊണ്ടിരിക്കുന്നു.
കൊവിഡില്‍നിന്ന് ഒരു ജൈവായുധം നിര്‍മിക്കാനാവുമെന്നത് ശാസ്ത്രലോകത്തിനു വളരെമുമ്പ് തന്നെ അറിയാമായിരുന്നു. മിസൈലുകള്‍ക്ക് പകരം വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഭൂലോകത്ത് കൂടി വരുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് 'ബില്‍ഗേറ്റ്‌സ്' ഒരു തമാശപോലെ പറഞ്ഞിരുന്നു. പലരും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ബന്ധപ്പെട്ട ഏജന്‍സികളോ ഒന്നാം ലോക രാജ്യങ്ങളോ ഗൗനിക്കാതിരുന്നതിന്റെ ദുരന്തമാണ് നാം ഇന്ന് കാണുന്നത്. പകര്‍ച്ചവ്യാധി തടയാന്‍ ഖജനാവില്‍നിന്നു വളരെ ചെറിയ തുക മാത്രമേ വകയിരുത്തുന്നുള്ളൂ. പകരം നശീകരണായുധങ്ങള്‍ വാങ്ങുന്നതിലാണ് താല്‍പര്യം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഈയടുത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോളും നമ്മള്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ യുദ്ധോപകരണങ്ങള്‍ മാത്രം. ജൈവയുദ്ധങ്ങളിലൂടെയാവും ഇനിയുള്ള ഡിപോപ്പുലേഷന്‍ എന്ന സത്യം വൈകിയെങ്കിലും നമ്മള്‍ മനസിലാക്കണം.
സാമൂഹിക അകലം
കൊവിഡ് - 19 വായുവിലൂടെ പകരുന്ന ഒരു രോഗമല്ല. സ്പര്‍ശനത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയുമാണ് ഈ രോഗം പകരുകയുള്ളൂ. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടനയും ആരോഗ്യ പ്രവര്‍ത്തകരും മനുഷ്യര്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിക്കുന്നത്. തുടക്കത്തില്‍ ചൈനയിലും പിന്നീട് ഇറ്റലിയിലും സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ചിരുന്നില്ല. അവര്‍ ലാഘവത്തോടെ ഈ പകര്‍ച്ചവ്യാധിയെകണ്ടു. നിസാരമായി ഇതിനോട് പ്രതികരിച്ചു. മരണ സംഖ്യയും രോഗം പടരുന്നതും ദിനേന വര്‍ധിച്ചതോടെയാണ് ഗൗരവത്തോടെയുള്ള പ്രതിരോധ നടപടികള്‍ ആരംഭിച്ചത്. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു. കേരളത്തില്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും രോഗ വ്യാപനം തടയാനുള്ള തീവ്ര പരിശ്രമത്തിലാണ്. ഗള്‍ഫ്, അമേരിക്ക, തായ്‌വാന്‍ മുതലായ രാജ്യങ്ങള്‍ നേരത്തെ പ്രതിരോധ നടപടികള്‍ ആരംഭിച്ചതിനാല്‍ അവിടങ്ങളില്‍ കൊവിഡ് - 19ന്റെ പ്രസരണം മറ്റു രോഗ ബാധിത രാജ്യങ്ങളെ അപേക്ഷിച്ച് തുലോം കുറവായിരുന്നു. മനുഷ്യനെ ബന്ദിയാക്കി സാമൂഹിക അകലം പാലിക്കുക മാത്രമാണ് രോഗം കുറയ്ക്കാനുള്ള ഏകവഴി. വൈകിയാണെങ്കിലും പല രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ അടച്ചു. വിമാന സര്‍വിസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും കൂട്ട പ്രാര്‍ഥനകള്‍ ഒഴിവാക്കിയും മനുഷ്യരെ ഒരു തരം തുറന്ന തടവറ ജീവിതത്തിലേക്ക് നിര്‍ബന്ധപൂര്‍വം ശീലിപ്പിക്കുകയാണ്.
(അവലംബം: GreatgameIndia, Jourrnal on Geopolitics & International relations.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."