HOME
DETAILS
MAL
മഞ്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട്മാപ്
backup
March 22 2020 | 04:03 AM
മലപ്പുറം: പാലക്കാട് ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ്19 രോഗം സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി മാര്‍ച്ച് 18ന് രാവിലെ 2:30ന് എമിറേറ്റ്സിന്റെ ഇ.കെ 0532 നമ്പര്‍ വിമാനത്തിലാണ് ദുബായില്‍നിന്നു നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയത്.
ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ 14 ദിവസം നിര്‍ബന്ധമായും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയണമെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ഉടന്‍ കണ്‍ട്രോള്‍റൂം നമ്പറില്‍ ബന്ധപ്പെടണമെന്നും കലക്ടര്‍ അറിയിച്ചു. ഇയാളെ എയര്‍പോര്‍ട്ടില്‍നിന്നു നേരിട്ട് ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ എയര്‍പോര്‍ട്ടിന് പുറത്ത് ആരുമായും നേരിട്ട് ഇടപഴകിയിട്ടില്ലെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."