ആര്‍.ഡി.ഒ കാര്യാലയം ഉപരോധിച്ചു
ഗൂഡല്ലൂര്‍: സ്‌കൂള്‍ അധ്യാപകരെ കൂട്ടത്തോടെ സ്ഥലമാറ്റം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് അധ്യാപകരക്ഷാകര്‍തൃ സംഘടനകള്‍ ഗൂഡല്ലരിലെ ആര്‍.ഡി.ഒ കാര്യാലയം ഉപരോധിച്ചു. വാര്‍ഷിക പരിക്ഷ അടുത്തു വരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ നിന്ന് അധ്യാപകരെ സ്ഥലംമാറ്റുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നതിനാല്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
ഗൂഡല്ലൂര്‍ വിദ്യഭ്യാസ ജില്ലയിലെ പാട്ടവയല്‍, അമ്പലവയല്‍, മണ്ണാത്തിവയല്‍, ആറാട്ട് പാറ, എല്ലമല, പുളിയംപാറ തുടങ്ങിയ പ്രദേശങ്ങളിലെ 14 സ്‌കൂളുകളിലെ അധ്യാപക രക്ഷകര്‍തൃ കമ്മിറ്റികളാണ് സമരത്തില്‍ പങ്കെടുത്തത്. സമര പ്രതിനിധികള്‍ ആര്‍.ഡി.ഒ രാജ് കുമാറിനെ സന്ദര്‍ശിച്ച് നിവേദനവും നല്‍കി. നിവേദനം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്ന് ആര്‍.ഡി.ഒ ഉറപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."