കാണികളുടെ അതിക്രമം: ക്രൊയേഷ്യ, തുര്‍ക്കി ടീമുകള്‍ക്കെതിരേ നടപടിയുണ്ടാവും
പാരിസ്: ഫുട്ബോള്‍ പ്രേമികള്‍ സ്റ്റേഡിയത്തില്‍ നടത്തിയ അക്രമത്തില്‍ ക്രൊയേഷ്യ, തുര്‍ക്കി ടീമുകള്‍ക്കെതിരേ യുവേഫ നടപടിക്കൊരുങ്ങുന്നു. ചെക്ക് റിപബ്ലിക്കിനെതിരായ മത്സരത്തിനിടെ ക്രൊയേഷ്യന്‍ ഫുട്ബോള്‍ പ്രേമികള്‍ ഗ്രൗണ്ടിലേക്ക് ഫ്ളെയറുകള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്നു മത്സരം നിര്‍ത്തിവച്ചിരുന്നു. കൂടാതെ ഇവര്‍ ചെക്ക് കളി പ്രേമികളോട് വംശീയ വിദ്വേഷ പരാമര്‍ശം നടത്തുകയും സ്റ്റേഡിയത്തില്‍ മറ്റു അക്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്നു യുവേഫയുടെ എത്തിക്സ് ആന്‍ഡ് ഡിസിപ്ലിനറി ബോഡി നാളെ തീരുമാനിക്കും.
സമാന സംഭവം തുര്‍ക്കിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. തുര്‍ക്കിക്കെതിരേ ഗ്രൗണ്ട് അലങ്കോലപ്പെടുത്തിയ കുറ്റമാണ് യുവേഫ ഏര്‍പ്പെടുത്തിയത്. സ്പെയിനിനോട് 3-0ന് തോറ്റ മത്സരത്തില്‍ തുര്‍ക്കി കളി പ്രേമികള്‍ ഗ്രൗണ്ടിലേക്ക് ഫ്ളെയറുകളും മറ്റു അപകടകരമായ വസ്തുക്കളും എറിഞ്ഞിരുന്നു. നേരത്തെ ജൂണ്‍ 12ന് തുര്‍ക്കിയും ക്രൊയേഷ്യയും തമ്മില്‍ നടന്ന മത്സരത്തിലും നടപടി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ ഇരു ടീമുകളുടെയും പുറത്താകലില്‍ കലാശിച്ചേക്കും. നേരത്തെ റഷ്യക്ക് ഇത്തരം മുന്നറിയിപ്പ് യുവേഫ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."