HOME
DETAILS
MAL
റോഡും നടപ്പാതയും സഞ്ചാരയോഗ്യമാക്കി വിഖായ വളണ്ടിയര്‍മാര്‍
backup
February 06 2019 | 06:02 AM
പള്ളിക്കല്‍: ഉപയോഗയോഗ്യമല്ലാതിരുന്ന റോഡും നടപ്പാതയും സഞ്ചാര യോഗ്യമാക്കി വിഖായ വളണ്ടിയര്‍മാര്‍. പള്ളിക്കല്‍ ബസാര്‍ ആല്പറമ്പ് റോഡിലെ ആലുങ്ങല്‍ തൊട്ടിയില്‍ പ്രദേശത്തെ റോഡിലും നടപ്പാതയിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്താണ് സഞ്ചാര യോഗ്യമാക്കിയത്. റോഡിനോട് ചേര്‍ന്നുള്ള കുന്നിന് മുകളില്‍നിന്നു ടാര്‍ ചെയ്ത റോഡിലേക്ക്് കുത്തിയൊലിച്ചിറങ്ങി മണ്ണ് റോഡില്‍ കുമിഞ്ഞു കൂടിയത് അപകട ഭീഷണിക്കിടയാക്കിയിരുന്നു.
റോഡിലെ മണ്ണ് പൂര്‍ണമായും നീക്കം ചെയ്തും റോഡരികിലെ നടപ്പാതയിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തും നാട്ടുകാരുടെ സഹായത്തോടെ കോണ്‍ക്രീറ്റ് ചെയ്തുമാണ് പ്രദേശത്തെ വിഖായ വളണ്ടിയര്‍മാര്‍ പ്രവൃത്തി നടത്തിയത്. ജില്ലാ വിഖായ സമിതിയംഗം സലാം ആലുങ്ങല്‍, ഹസന്‍കുട്ടി, ഫിറോസ്, അന്‍സാര്‍, ഹമീദ്, കരീം ആലുങ്ങല്‍, യാസര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."