മാലിന്യം..മാലിന്യം...സര്‍വത്ര മാലിന്യം; പൊറുതിമുട്ടി നാട്ടുകാര്‍
മുക്കം: മുക്കംകടവ് പാലം കാരമൂല റോഡിലെ മുണ്ടിത്തോടില്‍ മാലിന്യനിക്ഷേപം തുടര്‍ക്കഥയാകുന്നു. മാലിന്യം ചീഞ്ഞളിഞ്ഞ് സമീപപ്രദേശത്തെ വീടുകളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കോഴിക്കടയിലേതുള്‍പ്പെടെയുള്ള മാലിന്യമാണ് പ്രദേശത്ത് തള്ളുന്നത്.
സമീപത്തെ റോഡിന്റെ ഇരുവശങ്ങളിലും ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. മാംസാവശിഷ്ടം അടക്കമുള്ളവ നിക്ഷേപിക്കുന്നതിനാല്‍ മേഖല തെരുവനായ്ക്കള്‍ കൈയടക്കിയിരിക്കുകയാണ്. ഇതിനാല്‍ കാല്‍നട യാത്രക്കാരും ഇരുചക്രവാഹനങ്ങളും ജീവന്‍ പണയം വച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
മാലിന്യം ഒഴുകി ചെറുപുഴയിലെത്തുന്നതിനാല്‍ ഗുരുതരമായ പകര്‍ച്ചവ്യാധി ഭീഷണിയിലാണ് നാട്ടുകാര്‍. മാലിന്യ നിക്ഷേപത്തിനെതിരേ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃര്‍ക്ക് ഭീമഹരജി നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."