വരണ്ടുണങ്ങി പുഞ്ചപ്പാടം; പ്രതീക്ഷ വെടിഞ്ഞ് കര്‍ഷകര്‍
താനൂര്‍: ജില്ലയിലെ പ്രധാന നെല്ലറയെന്നറിയപ്പെടുന്ന നന്നമ്പ്ര ,മോര്യ പുഞ്ചപ്പാടത്തിന്റെ ചങ്കു വരണ്ടുണങ്ങുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അന്‍പത് ഏക്കറിലെ നെല്‍കൃഷിയാണു കത്തുന്ന വെയിലില്‍ ഉണങ്ങി നശിച്ചത്. ജനങ്ങളുടെ പരാതിയെ തുടര്‍ന്നു എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ചു കര്‍ഷകര്‍ കൃഷിയില്‍ നിന്നു പിന്‍മാറിയെങ്കിലും നൂറുകണക്കിനു കര്‍ഷകരുടെ പ്രതീക്ഷയാണു ആയിരത്തിലേറെ ഏക്കറുകളില്‍ പരന്നു കിടക്കുന്ന പുഞ്ചപ്പാടം.
നന്നമ്പ്ര, മോര്യ, കൊടിഞ്ഞി ,താനൂര്‍, തിരുത്തി തുടങ്ങിയ പ്രദേശങ്ങളിലേക്കു വ്യാപിച്ചു കിടക്കുന്ന പാടശേഖരമായതിനാല്‍ നെല്‍കൃഷിയുള്‍പ്പെടെയുള്ളതിനു ജനങ്ങളുടെ പ്രതീക്ഷയാണിത്. എന്നാല്‍ കൃഷിയിടങ്ങളിലേക്കു വെള്ളമെത്തിക്കുന്നതിനു കര്‍ഷകരെ തുണച്ചിരുന്ന നൂറു കണക്കിനു വെള്ളക്കുഴികളും വരണ്ടുണങ്ങിയതാണു കര്‍ഷകരെ ദുരിതത്തിലാക്കിയത്. ഇവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ച മോര്യകാപ് പദ്ധതിയും അവതാളത്തിലാണ്.
കൊടിഞ്ഞി വെഞ്ചാലിയിലേതു പോലെ വലിയ ചാലുകളുണ്ടാക്കി പാടശേഖരങ്ങളില്‍ നിന്നുവെള്ളം ശേഖരിച്ച് വേനല്‍കാലങ്ങളില്‍ കൃഷിയിടങ്ങളിലേക്കു വെള്ളമെത്തിക്കുന്ന ജനോപകാര പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതികൊണ്ടു ലക്ഷ്യമിട്ടിരുന്നത്. പത്ത് വര്‍ഷത്തോളമായി പ്രഖ്യാപിച്ച മോര്യകാപ് പദ്ധതി പല കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയാണ്. സംസ്ഥാന ബജറ്റുകളില്‍ ഇതിനുവേണ്ടി തുക വകയിരുത്താറുണ്ടെങ്കിലും നിയമ തടസങ്ങള്‍ പറഞ്ഞ് അധികാരികള്‍ കൈ മലര്‍ത്തുകയാണെന്നു കര്‍ഷകര്‍ പറയുന്നു. ആവശ്യത്തിനു വെള്ളം ലഭിക്കാത്തതുകാരണം കൃഷി നാശം ലഭിച്ചതിനു നഷ്ട പരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."