സര്‍ക്കാര്‍ ഓഫിസ് വളപ്പില്‍ സ്ഥലം മുടക്കികളായി മഴവെള്ള സംഭരണികള്‍
കുറ്റ്യാടി: വേനല്‍ക്കാലത്തെ കടുത്ത ജലക്ഷാമത്തിനു പരിഹാരമായി നിര്‍മിച്ച മഴവെള്ള സംഭരണികള്‍ സര്‍ക്കാര്‍ ഓഫിസ് വളപ്പില്‍ സ്ഥലം മുടക്കികളാവുന്നു. വര്‍ഷകാലത്തു പാഴായിപ്പോകുന്ന മഴവെള്ളം വലിയ സംഭരണ ടാങ്കുകളില്‍ ശേഖരിച്ച് വേനല്‍ക്കാലത്ത് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഇവ നിര്‍മിച്ചത്. വിവിധ സര്‍ക്കാര്‍ ഓഫിസ് വളപ്പില്‍ ഒരു പ്രയോജനവുമില്ലാതെ കാടു മൂടികിടക്കുകായാണിവ.
ഒരു മഴവെള്ള സംഭരണിക്ക് അന്‍പതിനായിരത്തിലേറെ രൂപ ചെലവ് വരും. ഇത്തരത്തിലുള്ള നിരവധി മഴവെള്ള സംഭരണികളാണ് കുന്നുമ്മല്‍ ബ്ലോക്കിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫിസ് വളപ്പില്‍ ഉപയോഗശൂന്യമായിക്കിടക്കുന്നത്.
നിര്‍മാണത്തിലെ അപാകതയും അശാസ്ത്രീയതയും കാരണം ഒരിക്കല്‍പോലും ഇവ ഉപയോഗയോഗ്യമായിട്ടില്ല.
ചോര്‍ന്നൊലിച്ചും പൊട്ടിപ്പൊളിഞ്ഞും കിടക്കുന്ന മഴവെള്ള സംഭരണികള്‍ മൂലം മുടങ്ങിയത് മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കേണ്ട ലക്ഷങ്ങളാണ്. ശാസ്ത്രീയവും കാര്യക്ഷമവുമായി നടപ്പിലാക്കിയിരുന്നെങ്കില്‍ ഏറെ പ്രയോജനപ്രദമാവുമായിരുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."