ജനകീയ പ്രതിരോധ സദസ് സംഘടിപ്പിച്ചു
പേരാമ്പ്ര: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ 'പിണറായി ഭരിക്കുന്ന കേരളം, കൊടും ക്രിമിനലുകള്‍ വിഹരിക്കുന്ന കേരളം, സുരക്ഷിതമല്ലാത്ത സ്ത്രീത്വം' എന്ന പ്രമേയത്തില്‍ ജനകീയ പ്രതിരോധ സദസുകള്‍ സംഘടിപ്പിച്ചു.
ചെറുവണ്ണൂര്‍, നൊച്ചാട്, പേരാമ്പ്ര മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ചെറുവണ്ണൂരില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര് ഉദ്ഘാടനം ചെയ്തു. ടി.പി നാരായണന് അധ്യക്ഷനായി. എന്‍. പത്മനാഭന് മാസ്റ്റര്‍, പട്ടയാട്ട് അബ്ദുല്ല, എ.കെ ഉമര്‍, ആര്.പി ഷോഭിഷ്, കിഷോര്‍ കാന്ത്, ജിജി രാഘവന്, ജമീല പി.കെ, എടോളി കുഞ്ഞബ്ദുല്ല, രാജി അരിക്കോത്ത്, സുജാത, ആയിഷ, കുഞ്ഞികൃഷ്ണന്, ജാഫര്‍, കെ.പി അരവിന്ദാക്ഷന്, ബാബു ചാത്തോത്ത്, ഇ.പി സജീവന് സംസാരിച്ചു.
പേരാമ്പ്ര: ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറിയ കുമ്പളത്ത് നടത്തിയ ജനകീയ പ്രതിരോധ സദസ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.ടി സരീഷ് അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ കെ.കെ.വിനോദന്‍, മഠത്തില്‍ ശ്രീധരന്, എന്‍.പി വിജയന്, പുതുക്കോട്ട് രവീന്ദ്രന്, എസ്. സുനന്ദ്, പ്രകാശന് കന്നാട്ടി, സൈറ ബാനു, കെ.കെ അശോകന്, കൊള്ളി കുഞ്ഞമ്മദ്, ഉബൈദ് വാഴയില്‍, എ.കെ സന്തോഷ്, കെ.കെ ലീല, കെ.കെ ശൈലജ , നാരായണി വിനോദ്, കെ.കെ അസീസ്, റസല്‍ പൊയിലങ്കി, ശ്രീജ കെ.എം സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."