ADVERTISEMENT
HOME
DETAILS

വിജയന്‍ കൊലക്കേസ്; മുഖ്യസൂത്രധാരന്‍ പിടിയില്‍

ADVERTISEMENT
  
backup
February 06 2019 | 07:02 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af

ഇരിങ്ങാലക്കുട: കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി കൊലപെടുത്തുകയും പ്രായമായ രണ്ടു സ്ത്രീകളേയും വെട്ടി ഗുരുതര പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ മുഖ്യ സൂത്രധാരന്‍ കാറളം പുല്ലത്തറ സ്വദേശി മഞ്ഞനംകാട്ടില്‍ സുജിത്ത് (കുറുക്കന്‍ സുജിത്ത് 33 ) ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയ് 27ന് രാത്രി പത്തു മണിക്ക് മോന്തചാലില്‍ വിജയന്റെ വീട്ടില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി മകനെ ആക്രമിക്കാന്‍ വന്നെങ്കിലും ഈ സമയം മകന്‍ ഇല്ലാത്തതിനാല്‍ അവിടെ ഉണ്ടായിരുന്ന വിജയനെ വെട്ടി കൊല്ലുകയും വിജയന്റെ ഭാര്യയേയും അമ്മയേയും ക്രൂരമായി പ്രതികള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.
ഈ കേസില്‍ 13 ഓളം പ്രതികളെ സംഭവത്തിനു ശേഷം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതില്‍ മുഖ്യ പ്രതികളായ ഗുണ്ടാ തലവന്‍ രഞ്ജു , പക്രു നിതീഷ് , ബോംബ് ജിജോ , കോമ്പാറ മെജോ , മാന്‍ഡ്രു അഭിനന്ദ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ഈ കൊലപാതകം ആസൂത്രണം ചെയ്തതും പ്രതികള്‍ക്ക് ആവശ്യമായ ആയുധങ്ങളും തന്റെ ഓട്ടോറിക്ഷയില്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചു കൊടുത്തതും ഓട്ടോ ഡ്രൈവറായ കുറുക്കന്‍ സുജിത്ത് ആയിരുന്നു.
കൂട്ടുപ്രതികള്‍ പിടിയിലായതറിഞ്ഞ സുജിത്ത് എറണാകുളത്തും ചോറ്റാനിക്കരയിലും രഹസ്യമായി താമസിച്ചു വരികയായിരുന്നു. ചോറ്റാനികരയിലെ ഒളിസങ്കേതം പൊലിസ് മനസിലാക്കിയതിറഞ്ഞ പ്രതി മുംബൈക്ക് രക്ഷപെടുന്നതിന് പണവും വസ്ത്രങ്ങളും വീട്ടില്‍ നിന്ന് എടുക്കാന്‍ വന്ന വിവരമറിഞ്ഞ പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തില്‍ സി.പി.ഒമാരായ എ.കെ മനോജ്, രാഗേഷ് പൊറ്റേക്കാട്ട്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍,സുനില്‍കുമാര്‍, ഫൈസല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  a month ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  a month ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  a month ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  a month ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  a month ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  a month ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  a month ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  a month ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  a month ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  a month ago