HOME
DETAILS

ആറ് പെണ്‍കഥാപാത്രങ്ങള്‍ക്ക് അരങ്ങില്‍ ജീവന്‍ പകര്‍ന്ന് ജയസ്‌നേഹ

  
Web Desk
March 08 2017 | 22:03 PM

jayansneha-artist-drama-story-stage-six-characters

കോഴിക്കോട്: അന്ന് നങ്ങേലിയുടെ മകനെ പൂതമാണ് തട്ടിക്കൊണ്ടു പോയത്...... ഒരു പോറലുമില്ലാതെ ഉണ്ണിയെ തിരിച്ചു കിട്ടുകയും ചെയ്തു...... പക്ഷെ ഇന്ന് സമൂഹത്തില്‍ കുറെ നങ്ങേലിമാര്‍ ജീവിച്ചിരിക്കുന്നുണ്ട്..... പക്ഷെ അവര്‍ക്കെല്ലാം മക്കളെ പാതി ജീവനോടെയും, ചിലര്‍ക്ക് ജീവച്ഛവങ്ങളായുമാണ് തിരിച്ചു കിട്ടിയത്....... ഇനിയെത്ര നങ്ങേലിമാര്‍ ഇവിടെ വരും? ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ നങ്ങേലി എന്ന കഥാപാത്രത്തിലൂടെ സമൂഹത്തിലെ പുതിയ കാലത്തെ അമ്മമാരുടെ കണ്ണുനീരിന്റെ വിലയെ ചോദ്യം ചെയ്താണ് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് വിമന്‍സെല്ലിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തില്‍ സംഘടിപ്പിച്ച 'പെണ്ണ് പൂക്കുന്ന കാലം' എന്ന ഏകാംഗ ദൃശ്യാവിഷ്‌കാരം അവസാനിച്ചത്.


കോളജിലെ മലയാള വിഭാഗം ബിരുദ വിദ്യാര്‍ഥി ജയസ്‌നേഹ രവീന്ദ്രനാണ് മലയാള സാഹിത്യത്തിലെ അവിസ്മരണീയ സ്ത്രീ കഥാപാത്രങ്ങളെ പുതിയ കാലത്തിന്റെ കനല്‍ കാഴ്ചകളിലൂടെ വേദിയില്‍ അവതരിപ്പിച്ചത്.
വയലാറിന്റെ 'താടകയെന്ന ദ്രാവിഡ രാജകുമാരിയിലെ' താടക, എഴുത്തച്ഛന്റെ 'മഹാഭാരതം കിളിപ്പാട്ടിലെ' ദ്രൗപതി, എം.ഗോവിന്ദന്റെ 'ഒരു കൂടിയാട്ടത്തിന്റെ' കഥയിലെ കുറിയേടത്ത് താത്രി, ഇടശ്ശേരിയുടെ 'പൂതപ്പാട്ടിലെ' നങ്ങേലി, കടമ്മനിട്ട രാമകൃഷ്ണന്റെ 'കുറത്തിയിലെ' കുറത്തി എന്നീ കഥാപാത്രങ്ങള്‍ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ സദസും സഹൃദയരും ഒരുമിച്ച് ഹര്‍ഷാരവം മുഴക്കുകയായിരുന്നു. കേരള കൗമുദി പത്രാധിപര്‍ പി.സി ഹരീഷാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  a few seconds ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  5 minutes ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  8 minutes ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  14 minutes ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  8 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  9 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  9 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago