HOME
DETAILS
MAL
ജനതാ കര്‍ഫ്യൂ: നന്ദി പറഞ്ഞ് ഗവര്‍ണര്‍
backup
March 23 2020 | 04:03 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ആഹ്വാനംചെയ്ത ജനത കര്‍ഫ്യൂ വിജയിപ്പിച്ചതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മന്ത്രി കെ.കെ ശൈലജയെയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനെയും ആരോഗ്യവകുപ്പിന്റെ ദിശ പ്രവര്‍ത്തകരെയും അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചോടെ 'ദിശ' പ്രവര്‍ത്തകരുമായി അദ്ദേഹം വിഡിയോ കോള്‍ നടത്തി. പ്രയാസമേറിയ ദിവസങ്ങള്‍ കഴിഞ്ഞതിനുശേഷം ദിശ പ്രവര്‍ത്തകരെ രാജ്ഭവനിലേക്ക് ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കെ.കെ ശൈലജയെ ഫോണില്‍ വിളിച്ച ഗവര്‍ണര്‍ കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് നല്കുന്ന നേതൃത്വം ആദരം അര്‍ഹിക്കുന്നതായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."