HOME
DETAILS
MAL
മണ്ണാര്‍ക്കാട് ആര്‍.ടി ഓഫിസിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍
backup
February 06 2019 | 08:02 AM
മണ്ണാര്‍ക്കാട് : ഉദ്യോഗസ്ഥരുടെ ക്ഷാമം. ആര്‍ ടി ഓഫീസിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍. നിലവില്‍ ഒരു ജോയിന്റ് ആര്‍ ടി ഒ ക്ക് കീഴില്‍ രണ്ട് എം വി ഐ, മൂന്ന് അസിസ്റ്റന്റ് എം വി ഐ എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍ വിന്യസിച്ചിട്ടുള്ള ത്. ഇതില്‍ ഉദ്യോഗകയറ്റവും, സ്ഥലം മാറ്റവുമായി 3 എ എം വി ഐ യുടെയും, രണ്ട് എം വി ഐയുടെയും അസാന്നിധ്യമാണ് ഓഫീസ് കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ദുരിതത്തിലാവുന്നത്. ഇതില്‍ അടുത്തിടെ ചാര്‍ജെടുത്ത എ എം വി ഐ മണ്ണാര്‍ക്കാടിനെ സംബന്ധിച്ച് അപരിചിതനുമാണ്.
ഇതോടെ ജോയിന്റ് ആര്‍ ടി ഒ ഒ .കെ .അനിലിന്റെ ചുമലിലാണ് ഭാരം മുഴുവനുമുള്ളത്. ഡ്രൈവിങ്ങ് ടെസ്റ്റ്, സി.എഫ് ടെസ്റ്റ്, രജിസ്‌ട്രേഷന്‍, ഫാസ്റ്റ് ട്രാക്ക് തുടങ്ങി എല്ലാ കാര്യങ്ങളും ഇതിനാല്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."