HOME
DETAILS
MAL
എല്‍.എസ്.ജി.ഡി കലക്ടറേറ്റ് മാര്‍ച്ച്
backup
March 08 2017 | 22:03 PM
കണ്ണൂര്‍: സര്‍ക്കാര്‍ ശമ്പളം നിഷേധിക്കുന്ന നിലപാട് തിരുത്തുക, എല്‍.എസ്.ജി.ഡി എന്‍ജിനിയറിങ് വിഭാഗത്തിന്റെ നിലവിലുള്ള ഔദ്യോഗിക പദവി നിലനിര്‍ത്തുക, ഈ വിഭാഗത്തോടുള്ള വിവേചനവും നീതിനിഷേധവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എല്‍.എസ്.ജി.ഡി എന്‍ജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ.വി സജീവന് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്പറേഷന് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ എം.വി ഷംസുദ്ദീന്, ഉള്‍നാടന്‍ ജലഗതാഗതം എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ നന്ദനന്‍, കെ ജഗദീഷ്, കെ.കെ രാജന്, കെ രാമകൃഷ്ണന്, സി ശ്രീനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."