ലൈസന്‍സില്ല, റോ റോ സര്‍വീസ് നിര്‍ത്തിവച്ചു; മുഖ്യമന്ത്രിയുടെ ഉദ്ഘാടനയാത്ര വിവാദത്തില്‍
കൊച്ചി: ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോ റോ ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവച്ചു. ആവശ്യമായ രേഖകളോ ലൈസന്‍സോ ഇല്ലാത്തതാണ് ഇതിന് കാരണമായി പറയുന്നത്. പതിനാറക്കോടി രൂപ ചെലവില്‍ നിര്‍മിച്ച റോള്‍ ഓണ്‍ റോളോഫ് (റോ റോ) സര്‍വീസ് ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനയാത്ര ചെയ്ത് നാടിന് സമര്‍പ്പിച്ചത്. എന്നാല്‍, ആവശ്യമായ രേഖകളില്ലാത്തത് ഉദ്ഘാടന ദിവസം സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കാരണമായി.
മുഖ്യമന്ത്രിയടക്കമുള്ള നിരവധി ജനപ്രതിനിധികള്‍ ഉദ്ഘാടനവേളയില്‍ സന്നിഹിതരായിരുന്നു. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണിയാണ് റോ റോ സര്‍വീസന് ലൈസന്‍സ് അടക്കമുള്ള രേഖകളില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്. ലൈസന്‍സോ പോര്‍ട്ട് ട്രസ്റ്റില്‍ നിന്നുള്ള ക്ലിയറന്‍സോ സര്‍വീസിനില്ലായിരുന്നു. സുരക്ഷാ വീഴ്ചയുള്‍പ്പെടെയുള്ളവയും നഗരസഭയ്ക്ക് മേല്‍ ആരോപിക്കപ്പെടുന്നു. നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായ വന്‍ വീഴ്ച്ചയായാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."