ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തെ ചൈന എതിര്‍ക്കില്ലെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവ ക്ലബ്ബ് പ്രവേശനത്തിന് ഇനി ചൈന എതിര് നില്‍ക്കില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയ്ക്ക് എന്‍.എസ്.ജിയില്‍ അംഗത്വം നല്‍കുന്നതിനോട് ചൈന എതിര്‍ത്തുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ ഊര്‍ജനയത്തിന് എന്‍.എസ്.ജി അംഗത്വം പ്രധാനമാണ്. അംഗത്വം ലഭിച്ചാല്‍ മാത്രമേ ആണവസാങ്കേതികവിദ്യയുടെ കയറ്റുമതിക്ക് ഇന്ത്യയ്ക്ക് കഴിയൂ.
48 രാജ്യങ്ങള്‍ അംഗമായിട്ടുള്ള ഗ്രൂപ്പില്‍ ഇന്ത്യയുടെ അംഗത്വത്തിന് യു.എസ് സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വിയോജിപ്പ് പരസ്യമാക്കി ചൈന രംഗത്തെത്തിയത്. തുര്‍ക്കി, ന്യൂസിലാന്‍ഡ്, ഓസ്ട്രിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും ഇന്ത്യയുടെ ആണവക്ലബ്ബ് പ്രവേശനത്തിന് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, പാകിസ്താന്റെ അംഗത്വത്തിന് ഇന്ത്യ എതിരല്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.
ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പ് വയ്ക്കാത്ത രാജ്യങ്ങള്‍ക്ക് എന്‍.എസ്.ജി അംഗത്വം പാടില്ലെന്നാണ് ചൈനയടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. എന്നാല്‍, പാകിസ്താന്റെ അംഗത്വ അപേക്ഷയെ ചൈന പിന്തുണച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം സംബന്ധിച്ച് 20ന് സോളില്‍ നടക്കുന്ന എന്‍.എസ്.ജി യോഗം ഏറെ നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."