യോഗയെ പ്രചരിപ്പിക്കുന്നവര്‍ ആദ്യം മദ്യം നിരോധിക്കട്ടെ: നിതീഷ് കുമാര്‍
പലാമു: രാജ്യത്ത് യോഗയ്ക്ക് പ്രചരണം നടത്തുന്ന മോദി മദ്യം നിരോധിക്കണമെന്ന് നിതീഷ് കുമാര്‍. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനം എല്ലാവരും ആഘോഷിക്കണമെന്ന മോദിയുടെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം.
പ്രധാനമന്ത്രി യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് എത്രനാളായി എന്ന് അറിയില്ല. എന്നാല്‍, ഞാന്‍ ഏഴ് വര്‍ഷമായി യോഗ ചെയ്യുന്നു. യോഗയുടെ ആദ്യ തത്വം മദ്യവര്‍ജനമാണ്. അതിനാല്‍ തന്നെ യോഗദിന ആചരവും മദ്യവില്‍പ്പനയും ഒരേ സമയത്ത് നടക്കില്ല. ഇത് നടപ്പാക്കുന്ന വ്യക്തിയാണ് യോഗ എല്ലാവരും ചേര്‍ന്ന് ആഘോഷിക്കാന്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മോദി ചെയ്യേണ്ടത് രാജ്യത്ത് മദ്യം നിരോധിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും മദ്യം നിരോധിച്ച് കാണിക്കണമെന്നും നിതീഷ് കുമാര്‍ വെല്ലുവിളിച്ചു. ഝാര്‍ഖണ്ഡിലെ പലാമുവില്‍ നടന്ന ജെ.എന്‍.യു സമ്മേളനത്തിലാണ് നിതീഷ് കുമാറിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."